തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനു യുഎഇ എംബസിയില്‍ ജോലിക്കു ശുപാര്‍ശ ചെയ്തതു താനാണെന്ന് കൈരളി ടിവി വാര്‍ത്തയ്ക്കെതിരേ വക്കീല്നോട്ടീസുമായി ശശി തരൂര്‍ എംപി. തനിക്കെതിരെ അപകീര്‍ത്തികരവും അടിസ്ഥാനരഹിതവുമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനാണു കൈരളി ചാനലിനെതിരെ ശശി തരൂര്‍ എം.പി നിയമ നടപടി തുടങ്ങിയത്.
വാര്‍ത്ത പിന്‍വലിച്ചു മാപ്പു പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുസരിച്ചു കേസുമായി മുന്‍പോട്ടു പോകുമെന്ന് കാട്ടി കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ അഡ്വ സുരജ് കൃഷ്ണ മുഖേനെയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
വിദേശകാര്യ മന്ത്രി ആയിരുന്നപ്പോള്‍ ഈ കേസില്‍ ആരോപണവിധേയായ വ്യക്തിക്കു വേണ്ടി ശുപാര്‍ശ ചെയ്തു എന്ന നിലയിലുള്ള വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.2016 ഒക്ടോബറില്‍ ആണ് തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്തത്. ആ സമയത്ത് കേരളത്തിലും കേന്ദ്രത്തിലും പ്രതിപക്ഷത്തെ എം.പിയായിരുന്നു താന്‍ എന്നും ശശി തരൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: