ദുബായ് :വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ദുബായ് ബുർജ് ഖലീഫ. ലോകത്തിലെ ഏറ്റവും വലിയ എൽഇഡി സ്‌ക്രീനിൽ ‘വെൽകം ബാക്ക്’ ഷോയിലൂടെ ആണ് ദുബായ് ഡൗൺടൗണിലേക്ക് പോയ വിനോദ സഞ്ചാരികൾക്ക് ആശംസകൾ നേർന്നത്. ‘വെൽക്കം ടു ദുബായ്’ മിന്നി മറയുന്നതിനിടയിൽ കെട്ടിടം നാനാ നിറങ്ങളിൽ പ്രകാശിച്ചു.
ദുബായ് സർക്കാർ മീഡിയ ഓഫീസ് ബുധനാഴ്ച ട്വീറ്റ് ചെയ്ത ഒരു വീഡിയോയിൽ, സാമൂഹികമായി അകലം പാലിക്കുന്ന വിനോദസഞ്ചാരികൾ സെൽഫികളും ഷോയുടെ ഫോട്ടോകളും എടുക്കുന്നത് കാണാം.
മാസ്കുകളിലുള്ള വിനോദസഞ്ചാരികൾ നൃത്തം ചെയ്യുന്നത് കാണുമ്പോൾ ദുബായ് വിനോദത്തിന്റെ പറുദീസ തുറന്നതിന്റെ വിജയചിഹ്നം നൽകുന്നു. ജൂലൈ 7 നാണ് ആദ്യ സെറ്റ് വിനോദയാത്രക്കാർ ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത്.
അതേസമയം യുഎഇയുടെ പുതിയ കോവിഡ് കേസ് റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടു. 532 പുതിയ കോവിഡ് കേസുകളും 1,288 പേര്‍ രോഗമുക്തരായതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 53,577 ആയി ഉയര്‍ന്നു. അതേസമയം രോഗമുക്തരായവരുടെ എണ്ണം 43,570 ആയി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 328 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: