കാന്‍ബറ: ഇന്ത്യക്കും അമേരിക്കയ്‌ക്കും പിന്നാലെ ഓസ്ട്രേലിയയും ടിക് ടോക് നിരോധിക്കാനൊരുങ്ങുന്നു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ ശേഖരിക്കുന്നു എന്ന സംശയമാണ് ഇതിനുകാരണമെന്നാണ് റിപ്പോര്‍ട്ട്.
ചൈനീസ് സര്‍ക്കാന്‍ ടിക് ടോക്കിനെ ദുരുപയോഗം ചെയ്യുന്നുവെന്ന് നേരത്തേ ലിബറല്‍ സെനറ്റര്‍ ആരോപണമുന്നയിച്ചിരുന്നു. ഒരു ടിക്ടോക് ഉപഭോക്താവ് അയാളുടെ ഫോണില്‍ നിന്ന് ഈ ആപ്പ് ഉപേക്ഷിക്കാന്‍ ശ്രമിച്ചാല്‍ അയാള്‍ ഈ ആപ്പ് ഉപേക്ഷിക്കുന്നതുവരെയുളള വിവരങ്ങള്‍ ടിക്ടോക്കിന്റെ സെര്‍വറില്‍ ഉണ്ടാവും. ഈ ഡാറ്റകള്‍ ഇല്ലാതാക്കണമെങ്കില്‍ കമ്പനിതന്നെ അതിനുളള നടപടികള്‍ സ്വീകരിക്കണം. ഈ ഡാറ്റാ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. ഇക്കാരണങ്ങളാലാണ് ടിക്ടോക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ ശേഖരിക്കുന്നു എന്ന് സംശയം ബലപ്പെടുന്നത്.
എന്നാല്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ചൈനീസ് സര്‍ക്കാരിന് കഴിയില്ലെന്നാണ് ടിക്ടോക്കിന്റെ അവകാശവാദം. ഡാറ്റകളിലേക്ക് പ്രവേശിക്കുക ചൈനീസ് സര്‍ക്കാരിന് ബുദ്ധിമുട്ടുളള കാര്യമല്ലെന്നാണ് മറ്റുചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈന നടത്തിയ കടന്നുകയറ്റത്തെത്തുടര്‍ന്നാണ് ഇന്ത്യ ടിക് ടോക് അടക്കമുളള ആപ്പുകള്‍ നിരോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക