തിരുവനന്തപുരം: ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ഡ്രൈവര്‍ വട്ടപ്പാറ വെങ്കോട് സ്വദേശിയാണ്. ഇയാള്‍ക്ക് എവിടെ നിന്നാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല. ജൂലൈ നാലാം തീയതി വരെ ഇയാള്‍ സെക്രട്ടറിയേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതായാണ് സൂചന.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ഷൈലജയും ഇയാളുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ചീഫ് സെക്രട്ടറിയുടേയും കുടുംബാംഗങ്ങളുടേയും സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രണ്ടാം സമ്പര്‍ക്കപ്പട്ടികയിലുമാണെന്നാണ് വിവരം. വിവിധ മീറ്റിങ്ങുകളില്‍ ചീഫ് സെക്രട്ടറി മുഖ്യന്ത്രിയുമായി അടുത്ത് ഇടപെട്ടു സംസാരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: