മലപ്പുറം: തങ്ങള്‍ ജിഹാദികളാണെന്ന് ഒരുസംഘം തുറന്നുപറഞ്ഞാല്‍ അതിനെ അവഗണിക്കേണ്ട കാര്യം പൊതുസമൂഹത്തിനില്ല. മുസ്ലിം നാമധാരികളെ ജിഹാദികളായി ചിത്രീകരിച്ചുകൊണ്ട് സുപ്രഭാതം ദിനപത്രം ഇന്ന് പ്രസിദ്ധീകരിച്ച പോക്കറ്റ് കാര്‍ട്ടൂണ്‍ സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരിക്കുകയാണ്.
ഐടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കരന് സ്വര്‍ണക്കടത്ത് വിവാദത്തില്‍പെട്ട് പുറത്തേക്ക് പോയ സംഭവം വിഷയമാക്കി വരച്ച പോക്കറ്റ് കാര്‍ട്ടൂണാണ് വിവാദമായിരിക്കുന്നത്.
കേരളത്തിലെ മുസ്ലിം മതപണ്ഡിതരുടെ സംഘടനകളിലൊന്നായ ഇ.കെ.സമസ്തയുടെ ഉടമസ്ഥതയിലുള്ള സുപ്രഭാതം പത്രം തന്നെ മുസ്ലിം നാമധാരികളെ തീവ്രവാദികളെന്ന് മുദ്രകുത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
മിര്‍ മുഹമ്മദ് മുഖ്യമന്ത്രിയുടെ പുതിയ സെക്രട്ടറി, മുഹമ്മദ് വൈ സഫറുല്ല ഐടി സെക്രട്ടറി എന്ന തലക്കെട്ടിലാണ് കാര്‍ട്ടൂണ്‍. ‘ജിഹാദികള്‍’ എല്ലാ തകിടം മറിക്കുമോ? എന്ന ചോദ്യമാണ് കാര്‍ട്ടൂണ്‍ മുന്നോട്ടുവെയ്ക്കുന്നത്. ചിത്രത്തില്‍ മാസ്ക് ധരിച്ച് സംസാരിക്കുന്ന രണ്ടുപേരില്‍ ഒരാളുടെ കൈയിലുള്ള പത്രത്തില്‍ ‘മുഹമ്മദ് റിയാസ് പുതിയ മരുമകന്’ എന്നും എഴുതിയിരിക്കുന്നു.
മുസ്ലിം ലീഗില്‍ മതം ചേര്‍ത്ത് നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഇകെ സമസ്ത രാഷ്ട്രീയത്തില്‍ ഇതിന് മുമ്പും ഇടപെടാറുണ്ട്. പക്ഷേ ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ നിന്ന് പുറത്തേക്കിറങ്ങി പ്രതികരിക്കുന്നത് അപൂര്‍വ്വമാണ്.
തീവ്രവാദം നടത്തുന്ന മുസ്ലിം നാമധാരികളെ ജിഹാദിയെന്ന് വിളിക്കുന്ന പൊതുസമൂഹത്തെ നിരന്തരം വിമര്‍ശിക്കുന്നവരാണ് ഐഎഎസ് ഓഫീസര്‍മാരെയും സിപിഎം നേതാവിനെയും ജിഹാദിയായി ചിത്രീകരിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: