നാദാപുരം: കഴിഞ്ഞ വര്‍ഷത്തെ ഉരുള്‍പൊട്ടലില്‍ മലവെള്ളപാച്ചലില്‍ തകര്‍ന്ന ഉരുട്ടി വിലങ്ങാട് വാണിമേല്‍ റോഡ് വീണ്ടും അപകടാവസ്ഥയില്‍. ഉരുള്‍ പൊട്ടലില്‍ വന്‍ പാറകളും മരങ്ങളും ഒലിച്ചെത്തിയതോടെ ഉരുട്ടി പാലത്തിന് സമീപത്തെ റോഡ് രണ്ട് മീറ്ററോളം പുഴ എടുത്തു കഴിഞ്ഞു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ റോഡിന്റെ ഭാഗം പാര്‍ശ്വഭിത്തി സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നങ്കിലും ഒന്നും നടന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയില്‍ പുഴയുടെ ഭാഗത്ത് വീണ്ടും വന്‍ വിള്ളല്‍ രൂപപ്പെട്ടുകഴിഞ്ഞു. മഴ കനത്താല്‍ പുഴയില്‍ വെള്ളം ഉയര്‍ന്ന് കരകവിഞ്ഞാല്‍ റോഡും പുഴയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നു.
റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ എംഎല്‍എ അടക്കമുള്ളവരോട് ആവശ്യപ്പെട്ടിട്ടും താല്‍ക്കാലിക സംവിധാനം പോലും ചെയ്യാന്‍ തയ്യാറായിട്ടില്ല. പുഴയുടെ ഭാഗം കുറച്ച് കുടി ഇടിഞ്ഞാല്‍ ഗതാഗതം നിലയ്ക്കുകയും വിലങ്ങാട് ഒറ്റപ്പെടുകയും ചെയ്യും. ഉടന്‍ താല്‍ക്കാലിക സംവിധാനമെങ്കിലും ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: