ഇടുക്കി: ശാന്താമ്പാറയില് നിയമവിരുദ്ധമായി സംഘടിപ്പിച്ച നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത അഞ്ചുപേര്‍ കൂടി അറസ്റ്റിലായി. ഉടുമ്പന്‍ചോല പയ്യാനിക്കല്‍ വീട്ടില്‍ ലൗസന്‍ 48, വിത്സണ് 46, ഉടുമ്പന്‍ചോല കല്ലുപാലം വിളയില്‍ വീട്ടില്‍ ജെയിംസ് 35, കല്ലുപാലം കടുപ്പില്‍ വീട്ടില്‍ ജുബിന്‍ 37, കാന്തിപ്പാറ അരുവിലംചാല് മാങ്ങാത്തൊട്ടി തെങ്ങുമ്പള്ളി വീട്ടില്‍ ജെയിംസ് 42 എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ഇതോടെ കേസില്‍ ഇതുവരെ 33 പേര് അറസ്റ്റിലായി. 47 പേരെയാണ് കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
നെടുങ്കണ്ടം: കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ച സംഭവത്തില്‍ റിസോര്‍ട്ടിന് ശാന്തന്‍പാറ പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്കി.
തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്മാന് റോയി കുര്യന്റെ ഉടമസ്ഥതയിലുള്ള ജംഗിള്‍ പാലസ് റിസോട്ടിന്റെ പ്രവര്‍ത്തനം തടഞ്ഞാണ് ശാന്തന്‍പാറ പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കിയത്. കൊറോണ നിര്‍ദേശങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടി സംഘടിപ്പിച്ചതിനാണ് നടപടി.
ശാന്തന്‍പാറ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോയുമായി റിസോര്‍ട്ടില്‍ നേരിട്ടെത്തിയെങ്കിലും റിസോര്‍ട്ട് അടഞ്ഞ് കിടക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റോപ് മെമ്മോ റിസോര്‍ട്ട് ഉടമയുടെ പേരില്‍ പഞ്ചായത്ത് സെക്രട്ടറി റെജിസ്റ്റേടായി അയച്ചുനല്‍കി. നിശാപാര്‍ട്ടി നടത്തിയതിന് ശാന്തന്‍പാറ പോലീസ് എടുത്തിരിക്കുന്ന കേസ് അവസാനിച്ച ശേഷമേ റിസോര്‍ട്ടിന് പ്രവര്‍ത്തനാനുമതി നല്‍കൂയെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: