വടകര : വടകര ടൗണും പരിസരവും തെരുവുനായകള്‍ കീഴടക്കുന്നു. കൂട്ടത്തോടെ നടക്കുന്ന നായ്ക്കൂട്ടം അക്രമാസക്തമാകുന്നതും പതിവായി. കഴിഞ്ഞ ആഴ്ചകളിലായി മൂന്നുപേര്‍ക്ക് നായയുടെ കടിയേറ്റു. ടൗണ്‍ഹാളിനു സമീപം പുറങ്കര സ്വദേശിയായ ഒരു സ്ത്രീയുടെ കാലിന്റെ മസില്വരെ നായ കടിച്ചുപറിച്ചു. കോണ്‍വെന്റ് റോഡില്‍ മറ്റൊരു സ്ത്രീക്കും കടിയേറ്റു.
ടൗണില്‍ മാത്രമല്ല നഗരസഭയിലെ വിവിധ പ്രദേശങ്ങളിലും സമീപ പഞ്ചായത്തുകളിലുമെല്ലാം ഇതാണ് സ്ഥിതി. ബസ്സ്റ്റാന്‍ഡിലും പരിസര പ്രദേശങ്ങളിലുമെല്ലാം നായകള്‍ വിലസുകയാണ്. ലോക്ഡൗണ്‍ കാലത്ത് നായകള്‍ക്ക് ഭക്ഷണം കിട്ടാതെ വന്നപ്പോള്‍ പലരും ഭക്ഷണം കൊടുത്തിരുന്നു. പിന്നീട് മത്സ്യമാര്‍ക്കറ്റും ഇറച്ചിമാര്ക്കറ്റും തുറന്നതോടെ നായകളെല്ലാം ഇതിന്റെ പരിസരത്ത് കേന്ദ്രീകരിച്ചു.
മാര്‍ക്കറ്റ് റോഡ് മുതല്‍ ചോളം വയല്‍വരെ നായകളുടെ വിളയാട്ടമാണ്. പ്രത്യേകിച്ച് ജഡ്ജസ് ക്വാര്‍ട്ടേഴ്സിന്റെ പരിസരത്ത്. ഇവിടെ നടുറോഡില്തന്നെയാണ് നായകളുടെ കിടപ്പ്. ഇതുവഴി നടന്നു പോകാന്‍പോലും നാട്ടുകാര്‍ക്ക് ഭയമാണ്. നായകള്‍ പലരുടെയും പിറകെ ഓടിയ സംഭവങ്ങളുണ്ടയിട്ടുണ്ട്. കൊറോണ ഭീതിയില്‍ അപരിചിതര്‍ കയറി ഇരിക്കാതിരിക്കാന്‍ നാട്ടുകാര്‍ ചില ബസ് സ്റ്റോപ്പുകള്‍ കയര്‍കെട്ടി വേര്‍തിരിച്ചിട്ടുണ്ട്. എന്നാല്‍ ഈ സ്റ്റോപ്പുകളും നായകള്‍ തങ്ങളുടെ താവളമാക്കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: