വാഷിങ്ടന്‍ ഡിസി : ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന് സേതുരാം പഞ്ചനാഥന്‍ ( നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ പുതിയ ഡയറക്ടറായി ് സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഡോണള്‍ഡ് ട്രംപിന്റെ നോമിനിയായ സേതുരാമന്റെ നിയമനം യുഎസ് സെനറ്റ് ഐക്യകണ്ഠേനെ അംഗീകരിച്ചിരുന്നു.ഒബാമ ഭരണത്തില്‍ നാഷണല്‍ സയന്‍സ് ബോര്‍ഡില്‍ അംഗമായിരുന്നു.
വൈറ്റ് ഹൗസില്‍ നടന്ന ലളിതമായ ചടങ്ങില്‍ സയന്‍സ് ആന്റ് ടെക്നോളജി ഡയറക്ടര്‍ കെല്‍വിന്റെ മുമ്പാകെയാണ് സേതുരാമന് സത്യപ്രതിജ്ഞ ചെയ്തത്. അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍- കംപ്യൂട്ടര്‍- എന്‍ജിനീയറിംഗില്‍ ബിരുദധാരിയാണ് സ്വാമിനാഥന്. നാഷണല്‍ സയന്‍സ് ഫൗണ്ടേഷന് കോവിഡുമായി ബന്ധപ്പെട്ട വിവിധ പ്രോജക്ടുകള്‍ക്ക് 110 മില്യണ്‍ ഡോളറാണ് അനുവദിച്ചിരിക്കുന്നത്.
ചെന്നൈയില്‍ ജനിച്ച സ്വാമി നാഥന് സയന്‍സിനോടുള്ള ആഭിമുഖ്യമാണ് പുതിയ സ്ഥാന ലബ്ധിക്ക് നിദാനമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും മാസ്റ്റര്‍ ബിരുദം നേടിയിട്ടുണ്ട്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നാഷണല്‍ സയന്‍സ് ഫൗണ്ടേഷന് സയന്‍സിന്റെ ദ്രുതഗതിയുള്ള വളര്‍ച്ചയെ മുന്നില്‍ കണ്ടുകൊണ്ട് നിരവധി പ്രോജക്ടുകള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്.
പുതിയ ജനറേഷനിലുള്ള കുട്ടികളില്‍ സയന്‍സിനോടുള്ള അടങ്ങാത്ത ആവേശം ജ്വലിപ്പിക്കുക എന്നതാണ് പ്രഥമ കര്‍ത്തവ്യമെന്നും തനിക്ക് ലഭിച്ചിട്ടുള്ള അംഗീകാരത്തില്‍ താന്‍ അഭിമാനിക്കുന്നുവെന്നും സ്വാമി നാഥന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: