അമ്പലപ്പുഴ: സ്മാര്‍ട്ട് ഫോണുമില്ല,ടെലിവിഷനുമില്ല, ദേവനന്ദയുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങി. പുറക്കാട് പഞ്ചായത്ത് 15-ാം വാര്‍ഡ് പുത്തന്‍നട ഇല്ലത്തു പറമ്പില്‍ രമ്യയുടെ മകള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവനന്ദയുടെ പഠനമാണ് മുടങ്ങിയത്. അമ്മൂമ്മ ശോഭനയുമൊത്താണ് ദേവനന്ദ ഇവിടെ താമസിക്കുന്നത്. 12 വര്‍ഷം മുന്‍പ് വാങ്ങിയ ടെലിവിഷന്‍ തകരാറിലായിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനം ആരംഭിച്ച സമയത്ത് ദേവനന്ദ പഠിക്കുന്ന പുറക്കാട് എസ്വിഡി യുപി സ്കൂള്‍ അധ്യാപകര്‍ ടെലിവിഷന്റെ തകരാറ് പരിഹരിച്ചു നല്‍കിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം ടെലിവിഷന്‍ വീണ്ടും തകരാറിലായതോടെ ദേവനന്ദയുടെ പഞനം മുടങ്ങി. ഇപ്പോള്‍ തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലെത്തി ഫോണിലൂടെയാണ് ക്ലാസുകള്‍ കാണുന്നത്. ഈ വീട്ടുകാര്‍ മറ്റെവിടെയെങ്കിലും പോയാല്‍ ക്ലാസ് കാണാനും കഴിയില്ല.
ശോഭന ചെമ്മീന്‍ പീലിങ് ജോലി ചെയ്തു കിട്ടുന്ന വരുമാനമാണ് ഏക വരുമാനം. ദേവനന്ദയുടെ അമ്മ ഇളയ കുട്ടിയുമായി തറയില്‍ക്കടവിലെ ഭര്‍ത്തൃഗൃഹത്തിലാണ് താമസിക്കുന്നത്. അഞ്ചു വര്‍ഷം മുന്‍പ് ക്യാന്‍സര്‍ ബാധിച്ചാണ് ശോഭനയുടെ ഭര്‍ത്താവ് രാധാകൃഷ്ണന് മരിച്ചത്. ഇതിനു ശേഷം മത്സ്യഫെഡില്‍ നിന്നു ലഭിക്കേണ്ട 15,000 രൂപയും ഇതുവരെ ലഭിച്ചിട്ടില്ല. ഐഎവൈ പദ്ധതി പ്രകാരം രണ്ടു ലക്ഷം രൂപ വീടു നിര്‍മാണത്തിന് നല്‍കുമെന്ന് പറഞ്ഞെങ്കിലും 1.60 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ഈ തുക കൊണ്ട് നിര്‍മിച്ച വീടിന്റെ നിര്‍മാണവും പാതി വഴിയിലാണ്. സുമനസുകള്‍ ടെലിവിഷന്‍ വാങ്ങി നല്കിയാല് ദേവനന്ദയുടെ ഓണ്‍ലൈന്‍ പീനം പുനരാരംഭിക്കാം. ഇതിന് കാരുണ്യമതികള്‍ കനിയുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: