തൊടുപുഴ: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്തിയ സ്വപ്നയെ സഹായിക്കുന്ന നിലപാട് എടുത്ത മുഖ്യമന്ത്രി പിണറായി വിജയന് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യുവമോര്‍ച്ചയുടെ പ്രതിഷേധം. തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
സമരം ബിജെപി മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, ബിജെപി ജില്ലാ സെക്രട്ടറി റ്റി.എച്ച്. കൃഷ്ണകുമാര്‍, നേതാക്കളായ കണ്ണായി, സന്തോഷ് കുമാര്‍, സുജിത്ത്, വിശാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: