Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

‘സുഭിക്ഷ കേരളം’ പദ്ധതിയുടെ മറവില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഉടമസ്ഥതയില്‍ വനമധ്യത്തിലുള്ള കണ്ടല്‍ മരങ്ങള്‍ നശിപ്പിക്കാന്‍ നീക്കം

സംസ്ഥാന സര്‍ക്കാരിന്റെ തരിശുഭൂമിയിലെ കൃഷിക്കായുള്ള 'സുഭിക്ഷ കേരളം' പദ്ധതിയുടെ മറവില്‍ ഇലവുപാലം വാര്‍ഡിലെ ഓടു ചുട്ടപടുക്കയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഉടമസ്ഥതയില്‍ വനമധ്യത്തിലുള്ള ഏഴര ഏക്കര്‍ ഭൂമിയിലെ കാട്ടുജാതി കണ്ടല്‍ (Myristica Swamp) മരങ്ങള്‍ നശിപ്പിക്കാന്‍ നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 11:02 am IST
in Thiruvananthapuram

നെടുമങ്ങാട്: സംസ്ഥാന സര്‍ക്കാരിന്റെ തരിശുഭൂമിയിലെ കൃഷിക്കായുള്ള ‘സുഭിക്ഷ കേരളം’ പദ്ധതിയുടെ മറവില്‍ ഇലവുപാലം വാര്‍ഡിലെ ഓടു ചുട്ടപടുക്കയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഉടമസ്ഥതയില്‍ വനമധ്യത്തിലുള്ള ഏഴര ഏക്കര്‍ ഭൂമിയിലെ കാട്ടുജാതി കണ്ടല്‍ (Myristica Swamp) മരങ്ങള്‍ നശിപ്പിക്കാന്‍ നീക്കം. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തും കൃഷി ഭവനും നടപടിയില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.  

 പെരിങ്ങമ്മലയേയും പശ്ചിമഘട്ടത്തിനേയും ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് കാരണമായത് പെരിങ്ങമ്മല പഞ്ചായത്തിലെ ഓടു ചുട്ടപടുക്ക, ശാസ്താംനട, പോട്ടോമാവ്, ഒരുപറ കുഞ്ചനാന പൊയ്‌ക എന്നിവിടങ്ങളിലെ വനപ്രദേശങ്ങളില്‍ കാണപ്പെടുന്ന ജൂറാസിക് കാലഘട്ടത്തോളം പഴക്കമുള്ള കാട്ടുജാതി കണ്ടല്‍ ചതുപ്പുകളാണ്.  

പാലോട് ജവഹര്‍ലാല്‍ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ (ഖചഠആഏഞക) യിലെ ഗവേഷകര്‍ കഴിഞ്ഞ മാസം പെരിങ്ങമ്മലയിലെ ശംഖിലി വനമേഖലയില്‍ നിന്ന് ഒരു പുതിയ ഇനം കാട്ടുജാതി കണ്ടല്‍ മരത്തെ കൂടി തിരിച്ചറിഞ്ഞതോടെ എട്ടിനം കാട്ടുജാതി കണ്ടല്‍ മരങ്ങള്‍ ഈ പ്രദേശത്ത് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

ലോകത്ത് അത്യപൂര്‍വമായ ഈ ചതുപ്പുകളുടെ 80 ശതമാനവും ഇന്നു കാണപ്പെടുന്നത് പെരിങ്ങമ്മലയിലെ വനങ്ങളിലാണ്. കൃഷിക്കും മറ്റു പ്ലാന്റേഷനുകള്‍ക്കുമായി അനിയന്ത്രിതമായി വനം വെട്ടിവെളുപ്പിച്ചതിനാലാണ് ലോകത്ത് 2000 ഹെക്ടറുണ്ടായിരുന്ന ഇവ ഇന്ന് 200 ഏക്കറില്‍ താഴെ മാത്രമായത്.  

പ്രകൃതിയുടെ വരദാനമായ, അമൂല്യമായ പൈതൃക പ്രകൃതിസമ്പത്തായ ഈ ആവാസ വ്യവസ്ഥയെ ഒരിക്കല്‍ നശിപ്പിച്ചാല്‍ പിന്നീടൊരിക്കലും തിരിച്ചുപിടിക്കാനാകില്ലെന്ന് ശാസ്ത്രലോകം അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുമുണ്ട്.

അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ ഭൂമിയെ ‘അതീവ പരിസ്ഥിതി ലോല മേഖലയായി’ വനംവകുപ്പിനെ കൊണ്ട് വിജ്ഞാപനം ചെയ്യിപ്പിച്ച് ഏറ്റെടുപ്പിക്കുന്നതിനാവശ്യമായ തീരുമാനങ്ങളെടുക്കണമെന്നും ഇതു സംബന്ധിച്ച് നാളെ നടക്കുന്ന പഞ്ചായത്ത് കമ്മറ്റി യോഗം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പശ്ചിമഘട്ട ജൈവ കലവറ പരിപാലന സമിതി പഞ്ചായത്തിന് നിവേദനം നല്‍കി.  

ഹിമാലയത്തേക്കാളും പഴക്കമുള്ള ആവാസ വ്യവസ്ഥയായി ലോകം കണക്കാക്കുന്ന ഈ അപൂര്‍വ ആവാസ വ്യവസ്ഥയെ ഐഎംഎയുടെ അജണ്ടകളുടെ ഭാഗമായി നശിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഒരു കാരണവശാലും കൂട്ടുനില്‍ക്കരുതെന്ന് പശ്ചിമഘട്ട ജൈവ കലവറ പരിപാലന സമിതി പ്രവര്‍ത്തകര്‍ സ്ഥലം സന്ദര്‍ശിച്ചശേഷം ആവശ്യപ്പെട്ടു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.