തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് തിരുവനന്തപുരത്ത് തന്നെയുള്ളതായി റിപ്പോര്‍ട്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ നേരത്തെ പിടിക്കപ്പെട്ട ഒരു അഭിഭാഷകന് മുഖേന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സുചനയുണ്ട്. ഇതിനെ തുടര്‍ന്ന് കസ്റ്റംസ് അന്വേഷണം ശക്തമാക്കി.
സ്വപ്നയുടെ ഫ്ളാറ്റില്‍ വീണ്ടും തെരച്ചില്‍ നടത്തി. ഒരു ആശ്രമത്തില്‍ ഒളിച്ചിരിക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കസ്റ്റംസ് അവിടേയും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതിയാണ് സ്വപ്ന. അതുകൊണ്ടുതന്നെ സ്വപ്നയില് നിന്ന് മാത്രമാണ് ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണ്ണം കടത്തിയിരുന്നെന്ന് കണ്ടെത്താന്‍ സാധിക്കൂ.
അതിനിടെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ തിരുവനന്തപുരത്ത് നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷിന് പങ്കാളിത്തമുള്ള കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക് ഷോപ്പ് ഉടമയുടെ ഭാര്യയാണ് കസ്റ്റഡിയിലായത്. എന്നാല്‍ വര്‍ക് ഷോപ്പ് ഉടമ സന്ദീപ് നായര്‍ ഒളിവിലാണ്.
കാറുകളുടെ എഞ്ചിനില്‍ നിന്ന് കാര്‍ബണ്‍ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പായ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനവുമായി സ്വപ്ന സുരേഷിന് എന്താണ് ബന്ധമെന്ന സംശയമാണ് ഉയരുന്നത്. നെടുമങ്ങാട്ടും മറ്റ് സ്ഥലങ്ങളിലും ശാഖകള്‍ ഉള്ള കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക് ഷോപ്പില്‍ സ്വപ്നക്കും സരിത്തിനും പങ്കാളിത്വമുണ്ടെന്നാണ് കസ്റ്റംസിന്റെ സംശയം.
അടുത്തിടെ സന്ദീപ് ഒരു ആഡംബര കാറും വാങ്ങിയിരുന്നു. സന്ദീപിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഒട്ടേറെ സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചോദ്യം ചെയ്യാനാണ് സന്ദീപിന്റെ ഭാര്യയെ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ ബിനാമിയാണ് സന്ദീപ് എന്നാണ് സംശയം.
കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടത്തിന് സ്പീക്കര്‍ എത്തിയതും വിവാദമായിരുന്നു. സ്ഥാപനത്തിന്റെ ഉടമയല്ലാതിരുന്നിട്ടും സ്വപ്നയാണ് സ്പീക്കറെ ചടങ്ങിന് ക്ഷണിച്ചത്. ഇതാണ് സ്ഥാപനത്തിലേക്കും അന്വേഷണം നീളാനുള്ള കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: