ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വീണ്ടും നിര്‍ബന്ധിത കൂട്ട മതപരിവര്‍ത്തനം. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 102 ഹിന്ദുക്കളെ നിബന്ധിതമായി ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ബാദിന് ജില്ലയിലെ ഗോലാര്‍ച്ചിയില്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടക്കം 102 ഹിന്ദുക്കള്‍ ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
പ്രദേശത്തെ ഹിന്ദുക്കളുടെ ആരാധാനാ കേന്ദ്രമായിരുന്ന ക്ഷേത്രത്തിലെ ഹിന്ദു ദേവന്മാരുടെ എല്ലാ വിഗ്രഹങ്ങളും നശിപ്പിക്കുകയും ക്ഷേത്ര കെട്ടിടം മോസ്കായി മാറ്റുകയും ചെയ്തിട്ടുണ്ട്.
മെയ് 17 ന്, ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ പേരില്‍ തബ്ലീഗി ജമാഅത്ത് തങ്ങളെ പീഡിപ്പിച്ചുവെന്നും വീടുകള്‍ കൊള്ളയടിച്ചുവെന്നും ഒരു ഹിന്ദു ബാലനെ തട്ടിക്കൊണ്ടുപോയതായും സിന്ധ് പ്രവിശ്യയിലെ ഹിന്ദുക്കള്‍ അവകാശപ്പെട്ടിരുന്നു.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ മത്യാറിലെ നസൂര് പുറില്‍ ഭീല്‍ ഹിന്ദുക്കള്‍ പ്രതിഷേധിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘ഞങ്ങള്‍ മരിക്കാന്‍ ആഗ്രഹിക്കുന്നു, പക്ഷേ ഒരിക്കലും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യില്ല,’ സ്ത്രീകളുടെയും കുട്ടികളുടെയും കൈയ്യിലുള്ള പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത് കാണാം.തല്ലിച്ചതച്ചതായും അവരുടെ സ്വത്തുക്കള്‍ ബലമായി പിടിച്ചെടുത്തതായും വീടുകള്‍ നശിപ്പിച്ചതായും പ്രതിഷേധക്കാര്‍ക്ക് വേണ്ടി സംസാരിച്ച ഒരു സ്ത്രീ പറഞ്ഞു. വീടുകള്‍ തിരികെ ലഭിക്കണമെങ്കില്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ആവശ്യപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.
ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും പതിവായി പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ പാകിസ്ഥാനിലെ സിന്ധ്, പഞ്ചാബ് പ്രവിശ്യകളില്‍ നിന്നാണ് കൂടതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൂടാതെ ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി വിവാഹം ചെയ്ത ശേഷം മതപരിവര്‍ത്തനം നടത്തുന്നതും സിന്ധ് പ്രവിശ്യയില്‍ സാധാരണമാണ്. നിയമങ്ങളെ നോക്കുകുത്തിയാക്കിയുള്ള ഇത്തരം നടപടികളെ തടയുന്നതിന് പാക് ഭരണകൂടവും തയ്യാറാകുന്നില്ല. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ നേരത്തെ പാക്കിസ്ഥാന് മനുഷ്യാവകാശ കമ്മീഷനും വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: