Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഇത് ഉണരുന്ന ഭാരതം

ഭാരതത്തിന്റെ ഉന്നത നേതൃത്വം ദോക്‌ലാമിലും ഗാല്‍വാനിലും അതിന്റെ കരളുറപ്പും ധൈര്യവും ആത്മനിയന്ത്രണവും തെളിയിച്ചു. ഈയൊരു അനുഭവം ചൈനയ്‌ക്ക് ഇതിനു മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ല.

ഡോ. മന്‍മോഹന്‍ വൈദ്യ by ഡോ. മന്‍മോഹന്‍ വൈദ്യ
Jul 8, 2020, 03:00 am IST
in Main Article

ഭാരതം കൊറോണ എന്ന മഹാമാരിയുമായുള്ള യുദ്ധത്തിലാണ്. ഇതിനിടയിലാണ് ചൈന ലഡാക്കില്‍ സംഘര്‍ഷം സൃഷ്ടിച്ചതും ഗല്‍വാനിലെ ഏറ്റുമുട്ടലില്‍ നമ്മുടെ അതിര്‍ത്തി കാത്തുരക്ഷിക്കുകയായിരുന്ന 20 ഭാരതീയ ജവാന്മാരുടെ വീരമൃത്യുവിന് ഇടയായതും. മാധ്യമങ്ങള്‍ ഇതിനെക്കുറിച്ച് ഏറെ ചര്‍ച്ച ചെയ്യുന്നുണ്ട്. 1962-നുശേഷം ഇതാദ്യമായാണ് ചൈനയുമായി രക്തരൂഷിതമായ ഏറ്റുമുണ്ടട്ടലുണ്ടായത് എന്നതും പരാമര്‍ശിക്കപ്പെടുന്നു. ചിലര്‍ ഭാരത സൈന്യത്തിന്റെ ശൗര്യം, ശക്തി, രാഷ്‌ട്രീയ നേതൃത്വത്തിന്റെ ഇച്ഛാശക്തി, ജാഗ്രത എന്നിവയെ സംശയത്തോടെ നോക്കിക്കണ്ട് അവയെ ചോദ്യംചെയ്യാനും മുതിരുന്നു. ഭാരതീയ ജനതാപാര്‍ട്ടിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് തടയാനും, നരേന്ദ്ര മോദിയെ അകറ്റിനിര്‍ത്താനും കഠിനമായി പരിശ്രമിച്ചവരാണ് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് എന്ന വസ്തുത ഇക്കൂട്ടരുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവും. ഇവരുടെ ദീര്‍ഘദൃഷ്ടിയില്ലായ്‌മ, അപ്രായോഗികത, രാഷ്‌ട്രഭാവനയുടെ അഭാവം എന്നീ കാരണങ്ങളാണ് ഇപ്പോഴത്തേതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാനിടയാക്കിയതു തന്നെ.

ഭാരതത്തിന്റെ ഉന്നത നേതൃത്വം ദോക്‌ലാമിലും ഗാല്‍വാനിലും അതിന്റെ കരളുറപ്പും ധൈര്യവും ആത്മനിയന്ത്രണവും തെളിയിച്ചു. ഈയൊരു അനുഭവം ചൈനയ്‌ക്ക് ഇതിനു മുന്‍പ്  ഒരിക്കലും ഉണ്ടായിട്ടില്ല. 1962-നുശേഷവും അവരുടെ കടന്നുകയറ്റം ഉണ്ടായിക്കൊണ്ടേയിരുന്നു. എന്നാല്‍ ഇതിനു മുന്‍പ് ഇതുപോലെ ശക്തമായ എതിര്‍പ്പ് അവര്‍ക്ക് നേരിടേണ്ടിവന്നിട്ടില്ല. സൈന്യത്തിന്റെ ശൗര്യം, വീര്യം, ശക്തി ഇവയോടൊപ്പം രാഷ്‌ട്രനേതൃത്വത്തിന്റെ പങ്കും സുപ്രധാനമാണ്. 1998-ലെ പൊഖ്‌റാന്‍ അണുപരീക്ഷണ വിജയത്തിനുശേഷംഈ വസ്തുത സ്പഷ്ടമായതാണ്. അതിലും ശാസ്ത്രജ്ഞരോടൊപ്പം നേതൃത്വത്തിന്റെ നിര്‍ണായക പങ്കും പ്രധാനമായിരുന്നു. ഭാരത ശാസ്ത്രജ്ഞര്‍ 1994-ല്‍ തന്നെ ഈ അണുപരീക്ഷണം നടത്തുന്നതിന് ശേഷി നേടിക്കഴിഞ്ഞിരുന്നു. എന്നാല്‍ അന്താരാഷ്‌ട്ര തലത്തില്‍ ഉണ്ടായ സമ്മര്‍ദ്ദം അതിജീവിക്കാന്‍ അന്നത്തെ ഭരണനേതൃത്വത്തിന് ധൈര്യം ഉണ്ടായില്ല. 1998-ല്‍ അടല്‍ബിഹാരി വാജ്‌പേയി അതിനുള്ള ധൈര്യം കാണിച്ചു. വിജയകരമായ ഈ പരീക്ഷണത്തിനുശേഷം ലോകത്തില്‍ ഭാരതത്തിന്റെയും ഭാരതീയരുടെയും സ്വാധീനശക്തി വര്‍ധിച്ചു. 2014 മുതല്‍ രാഷ്‌ട്രവിരുദ്ധ, തീവ്രവാദ ്രപവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ പാക്കിസ്ഥാനോടും ചൈനയോടുമുള്ള ഭാരതത്തിന്റെ നടപടികളില്‍ അടിസ്ഥാനപരമായ മാറ്റം കാണപ്പെടുന്നുണ്ട്. ഉറി വ്യോമാക്രമണം, ബാലാക്കോട്ട്, ദോക്‌ലാം, ഗാല്‍വാന്‍, കശ്മീരില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന പാക് പിന്തുണയുള്ള ഭീകരവാദത്തെ ചെറുക്കല്‍ എന്നിവയിലെല്ലാം ഈ മാറ്റം വ്യക്തമാണ്. നാളിതുവരെ ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന അതിര്‍ത്തിപ്രദേശങ്ങളില്‍ വേഗത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ നിര്‍മാണം, നേരത്തെ പാക്കിസ്ഥാന്റെയും ഇപ്പോള്‍ ചൈനയുടെയും അധീനതയിലുള്ള അക്‌സായി ചിന്‍ എന്ന ഭാരത പ്രദേശം തിരിച്ചെടുക്കുന്നതിനുള്ള ആഗ്രഹം. ഇവ സുദൃഡമായതുംധൈര്യവും ദീര്‍ഘദൃഷ്ടിയുള്ളതുമായ നേതൃത്വത്തിന്റെ ലക്ഷണങ്ങളാണ്. ഇതും ചൈനയുടെ പരിഭ്രാന്തിക്ക് കാരണമായിരിക്കാന്‍ സാധ്യതയുണ്ട്. ഇക്കാരണങ്ങളാല്‍ തന്നെ ഭാരതത്തില്‍ രാഷ്‌ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുന്ന ചില ശക്തികളും അസ്വസ്ഥരാകുന്നുണ്ട്.

1962-ല്‍ ചൈനയുമായുണ്ടായ യുദ്ധത്തില്‍ ഭാരത സൈന്യത്തിന്റെ അനുപമമായ ശക്തിയും സമര്‍പ്പണവും ഉണ്ടായിരുന്നിട്ടുകൂടി നമ്മള്‍ പരാജയപ്പെട്ടു. ഇതിന് രണ്ട് പ്രധാന കാരണങ്ങളുണ്ട്. ആദ്യത്തേത് ഭരണ നേതൃത്വത്തിന്റെ ദീര്‍ഘദൃഷ്ടിയില്ലായ്‌മ. രണ്ടാമത്തേത് ഒരു യുദ്ധത്തിന് വേണ്ടതായ യാതൊരു തയ്യാറെടുപ്പും ഇല്ലാതിരുന്നത്. ചൈനയുടെ സാമ്രാജ്യത്വ മോഹത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് ഗുരുജിയും മറ്റനേകം ദീര്‍ഘദര്‍ശികളായ നേതാക്കന്മാരും ചൈനയെ ‘ഭായീ-ഭായീ’ എന്നു പറഞ്ഞ് അടുപ്പിച്ചു നിര്‍ത്തുന്നതിലുള്ള അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ മുന്നറിയിപ്പ് പൂര്‍ണമായും അവഗണിച്ചുകൊണ്ട് സുരക്ഷാദൃഷ്ടിയോടെയുള്ള തയ്യാറെടുപ്പുകള്‍ ഒന്നും നടത്താതെ ചൈനയോട് അടുത്തതിന്റെ പരിണിതഫലമാണ് 1962-ലെ യുദ്ധവും ലജ്ജാകരവും ദയനീയവുമായ പരാജയവും. ഈ സംഭവത്തിനു ശേഷമാണ് ഭാരതസൈന്യത്തെ സുസജ്ജമാക്കാനുള്ള തീരുമാനം ഉണ്ടായത്. എന്നാല്‍ സൈന്യം സുസജ്ജമായതുകൊണ്ട് മാത്രമായില്ല. ഭരണനേതൃത്വം പക്വതയാര്‍ന്നതും ദൃഢവുമായിരിക്കണം.

2013 ഡിസംബര്‍ 6-ന് അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണി പാര്‍ലമെന്റില്‍ സംസാരിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നത് കണ്ടു. അതില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു: ”ഭാരതവുമായി താരതമ്യം ചെയ്യുമ്പോള്‍ അടിസ്ഥാന സൗകര്യ നിര്‍മാണ രംഗത്ത് ചൈന വളരെ മുന്‍പന്തിയിലാണ്. അവരുടെ അടിസ്ഥാനസൗകര്യ വികസനം ഭാരതത്തെക്കാള്‍ വളരെ മികച്ചതാണ്. അതിര്‍ത്തിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കുന്നത് ഏറ്റവും നല്ല രക്ഷാമാര്‍ഗമാണ് എന്നതായിരുന്നു സ്വതന്ത്രഭാരതത്തിന്റെ കുറേ വര്‍ഷങ്ങളായി നിലനിന്നിരുന്ന നയം. അവികസിതമായ അതിര്‍ത്തികള്‍ വികസിതമായ അതിര്‍ത്തികളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ സുരക്ഷിതമാണന്ന ഒരു ചിന്തയുണ്ട്. അതുകൊണ്ട് കുറേ വര്‍ഷങ്ങളോളം അതിര്‍ത്തി പ്രദേശങ്ങളില്‍ റോഡുകളോ വൈമാനിക കേന്ദ്രങ്ങളോ ഒന്നും നിര്‍മിച്ചില്ല. അക്കാലത്തെല്ലാം ചൈന അവരുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതിന്റെ ഫലമായി അവര്‍ നമ്മെക്കാള്‍ വളരെ മുന്‍പിലാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ അടിസ്ഥാന  സൗകര്യങ്ങളുടെയും ശേഷിയുടെയും കാര്യത്തില്‍ നമ്മളുമായി താരതമ്യം ചെയ്യുമ്പോള്‍ അവര്‍ വളരെ മുന്‍പിലാണ്. ഞാന്‍ അത് സമ്മതിക്കുന്നു. ഇത് ഒരു ചരിത്ര യാഥാര്‍ത്ഥ്യമാണ്.”

സ്വാതന്ത്ര്യത്തിന് ശേഷം ഉടനെതന്നെ ഭാരതത്തിന്റെ വിദേശ, പ്രതിരോധ, സാമ്പത്തിക നയങ്ങള്‍ എല്ലാംതന്നെ തെറ്റായ ദിശയില്‍ സഞ്ചരിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. പ്രതിരോധ നയത്തിന്റെ ഉദാഹരണം നമ്മള്‍ മുകളില്‍ കണ്ടുകഴിഞ്ഞു. ഇനി സാമ്പത്തിക നയത്തിന്റെ കാര്യമെടുക്കാം. ഗ്രാമകേന്ദ്രീകൃതമായ ഒരു വികേന്ദ്രീകൃത സാമ്പത്തിക വ്യവസ്ഥയ്‌ക്ക് ഊന്നല്‍ കൊടുക്കേണ്ടിയിരുന്ന സ്ഥലത്ത് മഹാനഗരങ്ങള്‍ക്ക് ചുറ്റുമായി കേന്ദ്രീകരിച്ച സാമ്പത്തിക വ്യവസ്ഥയാണ് നടപ്പിലാക്കിയത്. ഇതുകാരണം ഭാരതത്തിന്റെ 70 ശതമാനം സമൂഹവും ജീവിക്കുന്ന ഗ്രാമങ്ങള്‍ എന്നും അവികസിതങ്ങളായി തുടര്‍ന്നു. ജനങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം, ചികിത്സാസൗകര്യം, തൊഴില്‍ എന്നിവയ്‌ക്കുവേണ്ടി സ്വന്തം ഗ്രാമം ഉപേക്ഷിച്ച് ദൂരെയുള്ള നഗരങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കേണ്ടതായിവന്നു. ഇത്തരം നയങ്ങളുടെ ഭയാനകമായ പരിണതഫലം ഇപ്പോള്‍ ഈ കൊറോണാ മഹാമാരിയുടെ കാലത്ത് നമ്മള്‍ കാണാനിടയായി. തൊഴില്‍ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തങ്ങളുടെ തൊഴിലിടങ്ങളില്‍ അന്യഥാബോധം അനുഭവപ്പെടുകയും, അവര്‍ കിട്ടുന്ന ഏത് മാര്‍ഗവും അവലംബിച്ച് സ്വഗ്രാമങ്ങളിലേക്ക് തിരിക്കുകയും ചെയ്തു. കുടിയേറ്റത്തിലൂടെ, അവര്‍ സ്വജനങ്ങളില്‍നിന്നും സ്വന്തം മണ്ണില്‍നിന്നും സ്വന്തം സംസ്‌കാരത്തില്‍ നിന്നും അകന്നു കഴിഞ്ഞിരുന്നു. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നത് കൃഷിയില്‍നിന്നാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നടപ്പിലാക്കിയ നയങ്ങള്‍ മൂലം കൃഷിയും കൃഷിക്കാരനുംഅവഗണിക്കപ്പെട്ടു.

വിദേശനയത്തിന്റെ കാര്യമെടുത്താല്‍, ഇടയ്‌ക്കിടെ ചേരിചേരാ നയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു. മുഴുവന്‍ ലോകരാഷ്‌ട്രങ്ങളുടെയും മുന്നില്‍ ഭാരതം മികച്ച രാഷ്‌ട്രമാവുന്നതുവരെ ഒരു യുദ്ധതന്ത്രം എന്ന നിലയില്‍ ചേരിചേരാനയം പറയുന്നത് മനസ്സിലാക്കാം. എന്നാല്‍ അത് നമ്മുടെ വിദേശനയത്തിന്റെ സ്ഥിരമായ അടിസ്ഥാനമാവുക സാധ്യമല്ല. എന്തുകൊണ്ടെന്നാല്‍ നമ്മള്‍ ചേരി ചേരില്ല എന്ന് പ്രഖ്യാപിച്ച രണ്ട് വന്‍ശക്തികളുടെ ദേശീയ ജീവിതം, അവരുടെ വൈചാരിക പിന്‍ബലം, അവരുടെ ദേശീയ-സാമൂഹ്യ-മനുഷ്യ ജീവിതാനുഭവം എന്നിവ ഭാരതത്തിന്റെ ദേശീയ, സാമൂഹ്യ, വൈചാരിക പിന്‍ബലത്തേക്കാള്‍ അവികസിതവും അപൂര്‍ണവും അപക്വവുമാണ്. അവയുടെ അടിസ്ഥാനത്തില്‍ നമ്മുടെ നയം രൂപീകരിക്കാനുള്ള ചിന്തതന്നെ നമ്മുടെ അടിമത്ത ചിന്തയെ വ്യക്തമാക്കുന്നതാണ്. അമേരിക്കയും അന്നത്തെ റഷ്യയും ആയിരുന്നു ഈ മഹാശക്തികള്‍. അവരുടെ ദേശീയ ജീവിതം 500 വര്‍ഷത്തെ പാരമ്പര്യംപോലും അവകാശപ്പെടുന്നില്ല. അവര്‍ സ്വീകരിച്ച പ്രത്യയശാസ്ത്രത്തിന് 100 വര്‍ഷത്തെ പോലും അനുഭവം ഉണ്ടായിരുന്നില്ല. അതേസമയം ഭാരതത്തിന്റെ ചരിത്രം, ദേശീയ ജീവിതം ഇവ ഏറ്റവും കുറഞ്ഞത് പതിനായിരം വര്‍ഷത്തെയെങ്കിലും പഴക്കമുള്ളതാണ്. ഭാരതീയരുടെ ആധ്യാത്മികതയില്‍ അടിയുറച്ച ജീവിതദര്‍ശനം ഏകാത്മകവും സര്‍വാംഗീണവും ആഗോളവുമാണ്. അതുകൊണ്ടുതന്നെ കഴിവുറ്റ രാഷ്‌ട്രമായിട്ടുകൂടി ഭാരതം ഒരിക്കലും മറ്റ് രാജ്യങ്ങളിലേക്ക് യുദ്ധം അടിച്ചേല്‍പ്പിച്ചില്ല. വ്യാപാരത്തിനായി ലോകത്തിന്റെ വിദൂര പ്രദേശങ്ങളില്‍വരെ എത്തിയിട്ടും ഭാരതം അവിടങ്ങളിലൊന്നും കോളനികള്‍ സ്ഥാപിക്കുകയോ അവരെ ചൂഷണം ചെയ്യുകയോ കൊള്ളയടിക്കുകയോ മതപരിവര്‍ത്തനം നടത്തുകയോ അടിമകളാക്കി വ്യാപാരം നടത്തുകയോ ചെയ്തില്ല. നമ്മള്‍ അവരെ സമ്പദ്‌സമൃദ്ധമാക്കി. സംസ്‌കാര സമ്പന്നരാക്കി. ഭാരതത്തിന്റെ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സാര്‍വഭൗമികമായ പ്രാചീന കാഴ്ചപ്പാടുതന്നെയാണ് ലോകത്തില്‍ ഭാരതത്തിന്റെ സ്വത്വം- ഉണ്‍മ. അതിനനുസൃതമായി അതേ കാഴ്ചപ്പാടോടുകൂടി തന്നെയുള്ള ഒരു വിദേശനയം ആയിരുന്നു നമ്മള്‍ അടിസ്ഥാനമാക്കേണ്ടിയിരുന്നത്.

എന്നാല്‍ ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയില്‍ കമ്യൂണിസത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു. അതുകൊണ്ട് ഭാരതത്തിന്റെ ആധ്യാത്മികതയില്‍ അധിഷ്ഠിതമായ, സമസ്ത ലോകത്തേയും ഉള്‍ക്കൊള്ളുന്ന, സര്‍വാംഗീണമായ, ഏകാത്മകമായ കാഴ്ചപ്പാടിനെ അവഗണിച്ച് ആധുനികതയുടെ പേരില്‍ ആകര്‍ഷണീയങ്ങളായ പടിഞ്ഞാറന്‍ ശൈലിയുടെ ഭ്രമത്തില്‍പ്പെട്ട് ഭാരതത്തിന്റെ നയരൂപീകരണത്തിന്റെ ദിശതന്നെ മാറ്റിക്കളഞ്ഞു. പിന്നീട് കോണ്‍ഗ്രസ്സിലും കമ്യൂണിസ്റ്റുകാരുടെ സ്വാധീനം വര്‍ധിച്ചുവന്നു. അവസാനം കോണ്‍ഗ്രസ്സ് പൂര്‍ണമായും കമ്യൂണിസ്റ്റുകളുടെ സ്വാധീനത്തിലായി. ഇതിന്റെ ഫലമായി ഭാരതം ഭാരതത്തില്‍ നിന്ന് അകലെയായി. ഭാരതത്തേയും നൂറ്റാണ്ടുകളായി േലാകം അറിയുന്ന അതിന്റെ ഉണ്‍മയെയും തള്ളിപ്പറഞ്ഞ് തങ്ങളെത്തന്നെ പുരോഗമനവാദികള്‍, ലിബറലുകള്‍, ബുദ്ധിജീവികള്‍ എന്ന് വിളിപ്പിക്കാനുള്ള രീതി നിലവില്‍ വന്നു. എന്നാല്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന സാമൂഹ്യ, ദേശീയ ജാഗരണത്തിന്റെ ഫലമായി 2014-ലെ തെരഞ്ഞെടുപ്പില്‍ ഒരു കോണ്‍ഗ്രസ്സിതര പക്ഷം സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി പൂര്‍ണ ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നു. ഇതു മാത്രമല്ല, നമ്മുടെ വേരുകളില്‍ ഉറച്ചുനിന്നുകൊണ്ട് നമ്മുടെ സാംസ്‌കാരികമായ പൈതൃക സമ്പത്തിനെ കാലാനുസൃതമായി നിര്‍വചിച്ച് രാജ്യവ്യാപകമായ പുനര്‍ജാഗരണം നടത്തുകയും പുരോഗമനത്തിന്റെ പേരില്‍ കോളനിവല്‍ക്കരണ ചിന്താഗതികളെ ഭാരതീയ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നതിനെ നിരാകരിക്കുകയും ചെയ്തു. സജീവമായ സമാജത്തിന്റെ വിജയം കൂടിയായിരുന്നു അത്. 2019-ല്‍ കൂടുതല്‍ ജനപിന്തുണയോടെ ഇത് ആവര്‍ത്തിക്കപ്പെട്ടത്, 2014-നു ശേഷമുണ്ടായ പരിവര്‍ത്തനത്തിന്റെ ഫലമായാണ്.

2014 മെയ് 16-ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപിക്ക് പൂര്‍ണ ഭൂരിപക്ഷത്തില്‍ ദേശീയ ജനാധിപത്യ മുന്നണി (എന്‍ഡിഎ) സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ലഭിച്ചു. മെയ് 18-ന് ‘സണ്‍ഡേ ഗാര്‍ഡിയന്‍’ മുഖപ്രസംഗത്തിന്റെ ആരംഭം ഇങ്ങനെ: ”ഇന്ന്, 2014 മെയ് 18. ഈ ദിവസം ചരിത്രത്തില്‍ ബ്രിട്ടന്‍ അവസാനമായി ഇന്ത്യ ഉപേക്ഷിച്ച് പോയതിന് സമാനമായി രേഖപ്പെടുത്തും. തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ വിജയം ഒരു നീണ്ട യുഗത്തിന്റെ അന്ത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ബ്രിട്ടന്‍, ഭാരത ഉപഭൂഖണ്ഡത്തില്‍ നടപ്പാക്കിയ ഭരണതന്ത്രങ്ങളുടെ രൂപഘടനയിലും സ്വഭാവത്തിലും തുടര്‍ന്നുപോന്ന നീണ്ട യുഗത്തിന്റെ. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കീഴില്‍ ഭാരതം നിരവധി കാര്യങ്ങളില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ തുടര്‍ച്ചതന്നെയായിരുന്നു.” ഈ എഡിറ്റോറിയലിന്റെ തുടക്കം തന്നെ മാറ്റത്തിന്റെ അടിസ്ഥാനപരമായ വര്‍ണനയാണ്.

അതേസമയം ശിവ് വിശ്വനാഥന്റെ ഒരു ലേഖനം പുറത്തുവന്നു. ലേഖകന്‍ വളരെ പ്രധാനപ്പെട്ട ഒരു വസ്തുത തുറന്നു സമ്മതിക്കുന്നു. തലക്കെട്ടില്‍തന്നെ അത് വ്യക്തവുമാണ്. ”മോദി എന്നെപ്പോലെയുള്ള ലിബറലുകളെ എങ്ങനെ പരാജയപ്പെടുത്തി.” ശിവ് വിശ്വനാഥന്‍ എഴുതുന്നു: ”സെക്യുലറിസം എന്നത് ഒരു തരത്തിലുള്ള വിപരീത അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

ഇടത്തരക്കാര്‍ തങ്ങളുടെ ചിന്താഗതികളേയും കാഴ്ചപ്പാടുകളേയും കുറിച്ച് ലജ്ജയും സങ്കോചവും അനുഭവിക്കുകയായിരുന്നു. സെക്യുലറിസം തീക്ഷ്ണവും സ്വന്തം ഭൂമിയില്‍ നിന്ന് വേറിട്ടതും മീറ്റിങ്ങുകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതുമായ ഒരു ചിന്താഗതിയായി മാറി. ഇടത്തരക്കാര്‍ക്ക് തങ്ങളുടെ സ്വാഭാവികതയിലൂന്നി സമരസപ്പെടാന്‍ തന്നെ സാധിച്ചിരുന്നില്ല.

മെയ് 17-ന് നരേന്ദ്ര മോദി വീണ്ടും കാശിയില്‍ പോയി. കാശി വിശ്വനാഥക്ഷേത്രത്തിലെ പൂജയില്‍ പങ്കെടുത്തു. ക്ഷേത്രത്തിലെ പൂജാവിധികള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ശേഷം ദശാശ്വമേധ ഘാട്ടില്‍ എത്തി. അവിടെ നദീപൂജ നടത്തി. ഇതെല്ലാം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരുന്നു. ഈ സംഭവങ്ങളെല്ലാം നേരില്‍ കണ്ട് ആസ്വദിക്കാന്‍ ജനത ആഗ്രഹിച്ചു. ഇതാദ്യമായാണ് ഒരു പ്രധാന വ്യക്തിയുടെ ഇത്തരം അനുഷ്ഠാനങ്ങള്‍ പുറംലോകത്തിന് ദൃശ്യമായതെന്ന് ചിലര്‍ പറയുന്നുണ്ടായിരുന്നു. ഇവിടെ മോദിയുടെ സാന്നിധ്യം നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്. നമ്മള്‍ക്ക് നമ്മുടെ ധര്‍മത്തിന്റെ പേരില്‍ ലജ്ജിക്കേണ്ടതിന്റെ ആവശ്യമില്ല.” ഇതൊന്നും ഇതിന് മുന്‍പ്  നടന്നിരുന്ന കാര്യമല്ലായിരുന്നു.

ആദ്യം എനിക്ക് ഇതിനോട് ദേഷ്യം തോന്നി. എന്നാല്‍ പിന്നീട് ഞാന്‍ ചിന്തിച്ചു. ഒരു സഹപ്രവര്‍ത്തകന്‍ ഇങ്ങനെ പറയുകകൂടി ചെയ്തു, ”നിങ്ങള്‍ ഇംഗ്ലീഷ് സംസാരിക്കുന്ന സെക്യുലറിസ്റ്റുകള്‍ ജനങ്ങളോട് അതിക്രമം കാട്ടുകയാണ്. ഇതുപ്രകാരം ബഹുഭൂരിപക്ഷത്തിന് ഇന്ന് നാണക്കേട് അനുഭവപ്പെടുന്നു.” ഇത് കുറച്ച് കടുപ്പവും മനസ്സിനെ പിടിച്ചുലയ്‌ക്കുന്നതും ആയിരുന്നു. എന്നാല്‍ എന്നെപ്പോലുള്ള ഉദാരവാദികള്‍ ഇത്രയും വലിയ കാര്യത്തിന് അപരാധിയാകാന്‍ സാധ്യതയുണ്ട് എന്ന് എനിക്ക് ആ നിമിഷം ബോധ്യമായി.”ഇത് പുതിയ ഭാരതമാണ്. എല്ലാ ഭാരതീയരും ലോകം മുഴുവനും പുതുമ അനുഭവിക്കുന്നു. എന്നാല്‍ ഇത് തികച്ചും പുതിയതല്ലതാനും.

നേരെ മറിച്ച് ദുഷ്പ്രചാരണം കാരണം ഇന്നുവരെ തമസ്‌കരിക്കപ്പെട്ടതാണ്, അടിച്ചമര്‍ത്തപ്പെട്ടതാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള, എന്നാല്‍ നിത്യനൂതനവും ചിരന്തനവുമായ അസ്തിത്വം നിലനിര്‍ത്തുന്ന ഭാരതം. സ്വാഭിമാനത്തോടും ശക്തിയോടെയും ഉണര്‍ന്ന് എഴുന്നേറ്റ് നില്‍ക്കുന്ന ഭാരതം. ഭാരതത്തിന്റെ ചിന്താഗതി തന്നെ ‘വസുധൈവ കുടുംബകം’ ‘സര്‍വേപി  സുഖിനഃ സന്തുഃ’ എന്നാണ്. അതുകൊണ്ട് ഭാരതം അതിന്റെ ഉണ്‍മയുടെ തിരിച്ചറിയലില്‍ ഉണരുന്നതിനെയും സ്വാശ്രയത്വത്തിന്റെ അടിസ്ഥാനത്തില്‍ ശക്തിസമ്പന്നമാകുന്നതിനെയും ആരും ഭയക്കേണ്ടതില്ല. കാരണം, ഇത് ഭാരതം തന്നെയാണ്. ഉണരുന്ന ഭാരതം.

നമ്മുടെ രാജ്യം കൊറോണ മഹാമാരിയെ സഫലമായി പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ രാജ്യവിസ്താരവാദികളും സ്വേച്ഛാധിപതികളുമായ ചൈന വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ സമസ്ത ഭാരതീയ സമൂഹവും ഐക്യം നിലനിര്‍ത്തേണ്ടതാണ്. നിലനിര്‍ത്തിക്കൊണ്ടിരിക്കുകയുമാണ്. ദേശീയ സുരക്ഷയ്‌ക്കും യുദ്ധതന്ത്രത്തിനുമായി സൈന്യത്തിന്റെയും സര്‍ക്കാരിന്റെയും തീരുമാനങ്ങളെടുക്കാനുള്ള ശക്തിയില്‍ വിശ്വാസമര്‍പ്പിച്ച് എല്ലാ ജനങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികളും രാഷ്‌ട്രീയ പക്വത കാട്ടേണ്ടത് ആവശ്യമാണ്. ഇത് രാഷ്‌ട്രീയ ലാഭനഷ്ടങ്ങളോ ജയപരാജയങ്ങളോ നിര്‍ണയിക്കുന്നതിനുള്ള സമയമല്ല.

വിവര്‍ത്തനം:  എം.ജെ. ജയശ്രീ

Tags: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
ഡോ. മന്‍മോഹന്‍ വൈദ്യ
ഡോ. മന്‍മോഹന്‍ വൈദ്യ
ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ചൈനീസ് കാര്‍ കമ്പനിയുടെ 100 കോടി ഡോളറിന്റെ നാലുചക്രവാഹന നിര്‍മ്മാണ ഫാക്ടറിക്ക് അനുമതി നിഷേധിച്ച് ഇന്ത്യ; കാരണം ദേശസുരക്ഷ

India

ഇന്ത്യ-ചൈന ബന്ധം സാധാരണമാകാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ശാന്തിയും സമാധാനവും അനിവാര്യമാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗല്‍വാനില്‍ ഇന്ത്യന്‍ സൈനികര്‍
India

കടന്നു കയറിയ ചൈനക്കാരെ കടന്നാക്രമിച്ച് ഇന്ത്യന്‍ സൈനികര്‍; ഗല്‍വാനിലെ ജീവത്യാഗത്തിന് മൂന്നു വയസ്

India

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മികച്ചതാകണമെങ്കില്‍ അതിര്‍ത്തിയില്‍ സമാധാനം പുലരണം; ചൈനീസ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച രാജ്നാഥ് സിങ്

World

2.24 ട്രില്ല്യണ്‍ ഡോളറിലെത്തി ആഗോള സൈനികച്ചെലവ്; റെക്കോര്‍ഡ് വര്‍ധനവില്‍ പിന്നിലായി ശീതയുദ്ധകാലം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.