റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1980 പേർ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് അസുഖം ഭേദമായവരുടെ എണ്ണം 145236 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം 3580 പുതിയ കൊറോണ വൈറസ് കേസുകളും 58 മരണങ്ങളും കൂടി പുതുതായി രാജ്യത്ത് റിപ്പോർട്ട് ചെയ്തു.
ഇതോടെ 209509 കൊറോണ ബാധിതരും 1916 മരണങ്ങളും രാജ്യത്ത് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വാർത്താകുറിപ്പിലൂടെ അറിയിച്ചു. 62357 രോഗ ബാധിതർ ചികിത്സയിൽ ഉള്ളതിൽ 2283 കേസുകൾ ഗുരുതരാവസ്ഥയിലാണ്. ഇതുവരെ 1874327 കൊറോണ ടെസ്റ്റുകൾ സൗദി അറേബ്യയിൽ നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി.
റിയാദിൽ 332, തായ്ഫിൽ 271, ഖാമിസ് മുഷൈത്തിൽ 242, മക്കയിൽ 230, ദമ്മാമിൽ 206, എന്നിങ്ങനെ ആണ് രാജ്യത്ത് പുതുതായി ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ച പ്രദേശങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക: