കോഴിക്കോട്: ആദ്യകാല ആര്‍എസ്എസ് പ്രചാരകനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന കുട്ടിഗോപാലനെ അനുസ്മരിച്ചു. കച്ചേരിക്കുന്നിലുള്ള സരസ്വതി വിദ്യാനികേതന്‍ വിദ്യാലയത്തില്‍ നടന്ന 36-ാമത് അനുസ്മരണസമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന് മുഖ്യപ്രഭാഷണം നടത്തി. സ്വയംസേവകര്‍ക്ക് വഴികാട്ടിയാണ് കുട്ടിഗോപാലേട്ടന് എന്ന് അദ്ദേഹം അനുസ്മരിച്ചു.
1921ലെ മലബാര്‍ ലഹളയെ തുടര്‍ന്ന് ഹിന്ദുകുടുംബങ്ങളില്‍ നേരിടേണ്ടി വന്ന കടന്നാക്രമണങ്ങള്‍ക്കെതിരെ, ചെറുത്തുനില്ക്കാനുള്ള മാനസികാവസ്ഥ അന്നത്തെ ഹിന്ദു യുവാക്കളില്‍ സൃഷ്ടിക്കുക എന്ന രീതിയിലുള്ള പ്രവര്‍ത്തനമായിരുന്നു കുട്ടി ഗോപാലനും കൂട്ടരും നടത്തിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സഹസംഘചാലക് പി. ബാലകൃഷ്ണന് അദ്ധ്യക്ഷനായി. ചാലപ്പുറം നഗര്‍ സംഘചാലക് ഉണ്ണികൃഷ്ണന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ഡി.പി. സുധീര്‍, എം. സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: