മുട്ടം: മുട്ടം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ സുഭിക്ഷ കേരളം പദ്ധതിയില്‍ തരിശു ഭൂമിയില്‍ കൃഷി ആരംഭിച്ചു. മുട്ടത്തെ ഗവ.പോളിടെക്നിക് കോളേജ് കോമ്പൗണ്ടില്‍ തരിശായി കിടക്കുന്ന രേണ്ടക്കറോളം സ്ഥലത്താണ് കൃഷിയിറക്കുന്നത്.
മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍ പച്ചക്കറി തൈകള്‍ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീല സന്തോഷ്, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അഗസ്റ്റ്യന്‍.കെ.റ്റി, പഞ്ചായത്ത് സെക്രട്ടറി ലൗജിന്.എം.നായര്‍, കൃഷി ഓഫീസര്‍ സുജിതാമോള്‍.സി.എസ്, കൃഷി അസിസ്റ്റന്റുമാര്‍, തൊഴിലുറപ്പ് അസി.എഞ്ചിനിയര്‍ അജ്മല്‍ എന്നിവരും പഞ്ചായത്തിലെ കര്‍ഷകരും ചടങ്ങില്‍ പങ്കെടുത്തു. പഞ്ചായത്തിലെ 1-ാം വാര്‍ഡിലെ കുടുംബശ്രീ ജെഎല്‍ജി ഗ്രൂപ്പാണ് കൃഷി ചെയ്യാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
മുഴുവനായും 13 ഏക്കറോളം വരുന്ന തരിശ് ഭൂമി കൃഷിക്കായി ഒരുക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടമായി വാഴയും വിവിധ പച്ചക്കറി ഇനങ്ങളുമാണ് കൃഷി ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: