മറയൂര്‍: മറയൂരിലെ കരിമ്പ് കര്‍ഷകരുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന ലേലവിപണി അഞ്ചുനാട് കരിമ്പ് ഉത്പാദന വിപണന സംഘത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഉദ്ഘാടനം പഞ്ചായത്ത് അംഗം ജോമോന് തോമസ് നിര്‍വഹിച്ചു.
ഭൗമസൂചിക പദവി പട്ടികയില്‍ ഇടം നേടിയ മറയൂര്‍ ശര്‍ക്കര ഗുണം നഷ്ടപെടുത്താതെ ഉപഭോക്താക്കളില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് സംഘം പ്രധിനിധികള്‍ പറഞ്ഞു. പ്രദേശത്തുള്ള വ്യാപാരികള്‍ പങ്കെടുത്ത ലേലത്തില്‍ മികച്ച വിലയായി ഒരുകിലോ ശര്‍ക്കരക്ക് 58 രൂപ വരെയാണ് വിലയായി ലഭിച്ചത്. എല്ല വ്യാഴാഴ്ചയും ഉച്ചക്ക് രണ്ട് മണി മുതലാണ് ലേലം.
ഐസിഡിസുമായി ബന്ധപ്പെട്ട് അംഗണവാടികളില്‍ മറയൂര്‍ ശര്‍ക്കര വിറ്റഴിക്കുവാനായി പഞ്ചായത്തും കര്‍ഷക സമിതിയും സഹകരണബാങ്കും സംയുക്തമായി നടപടി സ്വീകരിക്കണമെന്ന ആവശ്യവും കരിമ്പ് ഉദ്പാദകര്‍ അറിയിച്ചു. നിലവില്‍ അംഗണവാടികളില്‍ തമിഴ്നാട്ടില്‍ നിന്നുമുള്ള ശര്‍ക്കരയാണ് എത്തിച്ച് നല്‍കുന്നത്. ലേല ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത്, കരിമ്പ് ഉദ്പാദന വിപണന സംഘം പ്രതിനിധികള്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: