മുംബൈ: രാജ്യത്തെ ഏറ്റവും വിലയ ചേരിപ്രദേശമായ മുംബൈയിലെ ധാരാവിയില്‍ കോവിഡ് രോഗം പിടിച്ചുനിര്‍ത്തിയതു കേരള മോഡല്‍ മൂലമാണെന്ന വ്യാജപ്രചാരണത്തിനെതിരേ കൗണ്‍ലിസര്‍ തന്നെ രംഗത്ത്. ധാരാവിയിലെ കൗണ്‍സിലറും മലയാളിയുമായി ജഗദീഷ് തൈവളപ്പിലാണ് സിപിഎം കേന്ദ്രങ്ങളുടെ നുണപ്രചാരണത്തിനെതിരേ രംഗത്തുവന്നത്. ധാരാവിയില്‍ രോഗം പിടിച്ചുനിര്‍ത്തിയിത് ധാരാവിയുടേതായ തനതു മോഡല്‍ പ്രകാരമാണ്. ചേരികള്‍ വൃത്തിയായി സൂക്ഷിച്ച് ആരോഗ്യപ്രവര്‍ത്തകരുടെ ശക്തമായ നിരീക്ഷണമാണ് ഈ ചേരികളില്‍ ഉണ്ടായത്. രോഗം മാറാന്‍ കേരള മോഡല്‍ സ്വീകരിച്ചു എന്ന രാഷ്ട്രീയപ്രചാരണം എന്തിനാണെന്ന് മനസിലാകുന്നില്ല. മഹാരാഷ്ട്രയിലെ ധാരാവിയില്‍ വന്ന് രാഷ്ട്രീയം കളിക്കുന്നത് എന്തിനാണെന്നു വ്യക്തമല്ലെന്നും ജഗദീഷ് പറഞ്ഞു. ഇതോടെ, സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാജപ്രചാരണം നടത്തിയ സൈബര്‍ സഖാക്കള്‍ക്ക് തിരിച്ചടി ആയിരിക്കുകയാണ്.
വൈറസ് വ്യാപനം തടയാനായി ‘ചെയ്സിങ് ദ് വൈറസ്’ പദ്ധതി വിജയിപ്പിച്ച് മുംബൈയിലെ ധാരാവിനേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതു വഴി മുംബൈ ധാരാവിയില്‍ രോഗവ്യാപനം ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു ചതുരശ്ര കിലോമീറ്ററില്‍ 2,27,136 പേര് തിങ്ങിപ്പാര്‍ക്കുന്ന മുംബൈയിലെ ധാരാവിയില്‍ ഏപ്രിലില്‍ 491 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. 12 ശതമാനമായിരുന്നു കൊറോണ വ്യാപനത്തോത്. രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത് 18 ദിവസം എന്ന നിരക്കിലുമായിരുന്നു. എന്നാല്‍, പദ്ധതിയുടെ ഫലമായി കോവിഡ് വ്യാപന നിരക്ക് മെയ് മാസത്തില്‍ 4.3 ശതമാനമായും ജൂണില്‍ 1.02 ശതമാനമായും കുറയ്ക്കാന്‍ കഴിഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുന്നത് മെയ് മാസം 43 ഉം ജൂണില്‍ 78 ഉം ദിവസമായി മാറ്റാന്‍ കഴിഞ്ഞു.
ബൃഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനു (ബിഎംസി) കീഴില്‍ നടപ്പിലാക്കിയ വൈറസ് പ്രതിരോധ പദ്ധതിയില്‍ രോഗസാദ്ധ്യതയുള്ളവരെ കണ്ടെത്താനും നിരീക്ഷണത്തില്‍ വയ്ക്കാനും രോഗബാധിതര്‍ക്ക് ശരിയായ ചികിത്സ നല്‍കാനും സാധിച്ചതിലൂടെയാണു കൊറോണ രോഗനിരക്ക് ഗണ്യമായി കുറയ്ക്കാനായത്. ജനസാന്ദ്രത കൂടിയ ധാരാവിയില്‍ 80 ശതമാനം പേരും പൊതു കക്കൂസുകള്‍ ഉപയോഗിക്കുന്നതടക്കം നിരവധി പ്രതിസന്ധികളാണു ബിഎംസി അഭിമുഖീകരിച്ചത്.
ട്രെയ്സിംഗ്, ട്രാക്കിംഗ്, ടെസ്റ്റിംഗ്, ട്രീറ്റിംഗ് എന്നീ നാലു ‘ടി’കളിലൂടെയാണു ബിഎംസി പ്രധാനമായും പ്രവര്‍ത്തനം നടത്തിയത്. 47,500 പേരെ ഡോക്ടര്‍മാരുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ വീടുകളിലെത്തി പരിശോധിച്ചു. മൊബൈല്‍ വാനിന്റെ സഹായത്തോടെ 14,970 പേരെയും ബി എം സി വോളണ്ടിയര്‍മ്മാരുടെ നേതൃത്വത്തില്‍ 4,76,775 പേരെയും പരിശോധിച്ച് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിച്ചു. ആകെ അഞ്ചര ലക്ഷത്തോളം പേരെയാണ് ധാരാവിയില്‍ പരിശോധിച്ചത്. ഇത്തരത്തിലാണ് ധാരാവിയില്‍ രോഗത്തെ പിടിച്ചുകെട്ടാനായത്.
ഇടതുകേന്ദ്രങ്ങളും സൈബര്‍ സഖാക്കളും ധാരാവി സംബന്ധിച്ചു വ്യാപകമായ പ്രചരിപ്പിച്ച പോസ്റ്റ്-
കേരളത്തിലെ കോണ്ഗ്രസ്സുകാര് ‘ധാരാവി ധാരാവി’ എന്ന് കേട്ടിട്ടുണ്ടോ?
ഏഷ്യയിലെ എറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവി കോവിഡ് സാമൂഹ്യ വ്യാപനത്തിന്റെ വക്കില്‍ നിന്നും
കരകയറി തിരിച്ചുവരികയാണ്. കേരള മോഡല്‍ കോവിഡ് പ്രതിരോധം വഴിയാണ് ധാരാവി പിടിച്ചുനിന്നതെന്ന് ദേശീയ മാധ്യമങ്ങളും മറാത്താ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. Brihanmumbai Municipal Corporation (BMC) ന് കീഴില്‍ വരുന്ന ധാരാവിയില്‍ പതിനഞ്ചുലക്ഷം ആളുകളാണ് അധിവസിക്കുന്നത്. 1300 ആക്റ്റീവ് കേസുകളും അറുപതോളം മരണങ്ങളുമാണ് ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ധാരാവിയിലുള്‍പ്പെടെ മുംബൈ നഗരത്തിലും മഹാരാഷ്ട്രയിലാകെയും കോവിഡ് രോഗം ഭീതി വിതച്ച സാഹചര്യത്തില്‍ മേയ് 18 നാണ് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ഭയ്യാ തോപ്പെ കോവിഡ് പ്രതിരോധത്തിലെ കേരള പാഠങ്ങള്‍ മനസ്സിലാക്കാന്‍ കേരളത്തിലെ ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ബന്ധപ്പെടുന്നത്. കേരളം പിന്തുടര്‍ന്ന കോവിഡ് പ്രോട്ടോക്കോളും രോഗ പ്രതിരോധ മാര്‍ഗ്ഗങ്ങളും ധാരാവിയില്‍ നടപ്പിലാക്കാനായിരുന്നു മഹാരാഷ്ട്ര ആരോഗ്യ മന്ത്രി കേരളത്തിന്റെ സഹായം തേടിയത്.
കേരളത്തില്‍ നടപ്പിലാക്കിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ക്വാറന്റൈന് രീതികള്‍ തൊട്ട് കമ്മ്യുണിറ്റി കിച്ചണ്‍ വരെയുള്ള കാര്യങ്ങള്‍ ഷൈലജ ടീച്ചര്‍ വിശദീകരിച്ചു കൊടുത്തു. മഹാരാഷ്ട്രയില്‍ കേരള മോഡല്‍ കോവിഡ് പ്രതിരോധം തീര്‍ക്കാന്‍ കേരളത്തില്‍ നിന്ന് സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങുന്ന 150 അംഗ സംഘത്തെ അയച്ചുതരാനാണ് മഹാരാഷ്ട്ര ആരോഗ്യ മന്ത്രിയും സംസ്ഥാനത്തെ കോവിഡ് 19 നോഡല്‍ ഓഫീസറും സ്റ്റേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ & റിസേര്‍ച് ഡയറക്ടറുമായ ഡോ ടിപി ലഹാണെയും ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് കേരളത്തില്‍ നിന്നും മെഡിക്കല്‍ സംഘം മുംബൈക്ക് യാത്ര തിരിച്ചതും തുടര്‍ന്നങ്ങോട്ട് അവിടത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും.
മഹാരാഷ്ട്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് മുംബൈയിലേക്കുപോയ കേരള മെഡിക്കല്‍ സംഘത്തെ നയിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ: സന്തോഷ്, തിരുവനന്തപുരം SP ഫോര്‍ട്ട് ഹോസ്പിറ്റലിലെ ഡോ: സജീഷ് എന്നിവരാണ്. മേയ് മുപ്പതിനാണ് ഇവര്‍ മുംബൈയില്‍ എത്തിയത്. സേവന സന്നദ്ധരായ 50 ഡോക്ടര്‍മാരും 100 നഴ്സുമാരും അടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം ഇവരെ അനുഗമിച്ചു. കോവിഡ് പ്രതിരോധത്തിന് കേരളത്തില്‍ ചെയ്തതുപോലെ വ്യക്തമായ പ്രോട്ടോക്കോള്‍ നടപ്പാക്കുകയാണ് ഇവര്‍ ആദ്യം ചെയ്തത്. തുടര്‍ന്ന് Brihanmumbai Municipal Corporation അടിയന്തിരമായി ധാരാവിയില്‍ കേരള മോഡല്‍ കോവിഡ് പ്രതിരോധം നടപ്പിലാക്കാന്‍ ഔദ്യോഗികമായി തീരുമാനിക്കുകയായിരുന്നു. ധാരാവി ഉള്‍പ്പെടുന്ന മണ്ഡലത്തിലെ എംഎല്‍എയും കോണ്‍ഗ്രസ് മന്ത്രിയുമായ വര്‍ഷ ഗേയ്ക് വാദ് ധാരാവി ചേരിയില്‍ നടപ്പിലാകാന്‍ പോകുന്ന കേരള മോഡല്‍ കോവിഡ് പ്രതിരോധത്തെക്കുറിച്ച് മേയ് 18 ലെ ഇന്ത്യന്‍ എക്സ്പ്രസില്‍ സംസാരിക്കുന്നുമുണ്ട്.
ഒരു മാസത്തിനുശേഷം ഇന്നിപ്പോള്‍ ധാരാവി പതുക്കെ തിരിച്ചുവരികയാണ്. കേരളത്തില്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ ധാരാവിയിലെ രോഗികളുടെ കൃത്യമായ കോണ്ടാക്റ്റ് ട്രെയ്സിംഗ് ഉള്‍പ്പെടെ നടത്താനായതാണ് രോഗവ്യാപനം പിടിച്ചുകെട്ടാന്‍ കാരണമായത്. 550 ഏക്കറില്‍ പതിനഞ്ചുലക്ഷം ജനങ്ങള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന ധാരാവിയില്‍ സാമൂഹ്യ വ്യാപനമുണ്ടായാല്‍ മുംബൈ നഗരമാകെ ശവപ്പറമ്പായേനെ. അതുണ്ടായില്ല. മുംബൈയുടെ മറ്റ് ഭാഗങ്ങള്‍ ഇപ്പോഴും കോവിഡ് ഭീതിയില്‍ തന്നെയാണ്. ധാരാവിയില്‍ വിജയകരമായ കേരള മോഡല്‍ രോഗപ്രതിരോധം മറ്റ് മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ആരോഗ്യ വകുപ്പിന്റെ ആലോചനയെന്നാണ് വാര്‍ത്തകള്‍.
കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലെ ധാരാവി കോവിഡ് സാമൂഹ്യ വ്യാപനഭീതിയില്‍ നിന്നും തിരിച്ചുവന്നത് കേരള മോഡല്‍ രോഗ പ്രതിരോധത്തിലൂടെയാണ്. സംസ്ഥാനത്തെ കോണ്‍ഗ്രസ് മന്ത്രി വര്‍ഷ ഗേയ്ക് വാദ് അത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെയും സര്‍ക്കാരിനെയും കൊഞ്ഞനം കുത്തുന്ന കോണ്ഗ്രസ്സുകാര് സമയം കിട്ടുമ്പോള്‍ പൊരുതുന്ന മഹാരാഷ്ട്രയിലേക്കൊന്ന് നോക്കണം. കേരളമോഡല്‍ നടപ്പിലാക്കിയ ധാരാവിയെ തൊട്ടറിയാനുള്ള സെന്സുണ്ടാവണം,സെന്സിബിള് ആകണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: