ടൂറിന്: യുവന്റസില്‍ ചേര്‍ന്നത് മുതല്‍ ക്രിസ്റ്റിയനോ റൊണാള്‍ഡോ സ്വപ്നം കാണുന്നതാണ്് ഫ്രീ കിക്കിലൂടെയൊരു ഗോള്‍. ഇന്നലെ ആ സ്വപ്നം യാഥാര്‍ഥ്യമായി. സിരീ എയില്‍ ടൂറിനെതിരെ റൊണോ ഫ്രീകിക്കിലൂടെ ഗോള്‍ നേടി. റയല്‍ മാഡ്രിഡില്‍ നിന്ന്് 2018 ല്‍ യുവന്റസിലെത്തിയ ഈ പോര്‍ച്ചുഗീസ് സ്ട്രൈക്കര്‍ 43-ാമത്തെ ശ്രമത്തിലാണ് ലക്ഷ്യം കണ്ടത്. മത്സരത്തില്‍ യുവന്റസ് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ജയിച്ചുകയറി.
ഫ്രി കിക്കിലൂടെ ഗോള്‍ നേടിയ റൊണാള്‍ഡോ മറ്റൊരു റെക്കോഡും സ്വന്തമാക്കി. ഈ സീസണില്‍ റൊണാള്‍ഡോയുടെ ഇരുപത്തിയഞ്ചാം ഗോളാണിത്. 59 വര്‍ഷത്തിനുശേഷം സിരി എയിലെ ഒരു സീസണില്‍ യുവന്റസിനായി 25 ഗോളുകള്‍ നേടുന്ന ആദ്യതാരമായി . 1960-61 സീസണില്‍ ഇതിഹാസമായ ഒമര്‍ ശിവോറി യുവന്റസിനായി 25 ഗോളുകള്‍ നേടിയിരുന്നു.
ഈ വിജയത്തോടെ യുവന്റസ് 30 മത്സരങ്ങളില്‍ 75 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ലാസിയോയേക്കാള്‍ ഏഴു പോയിന്റിന് മുന്നിലാണ് യുവന്റസ്. ലാസിയോയ്ക്ക്് 30 മത്സരങ്ങളില്‍ 68 പോയിന്റാണുള്ളത്.
റൊണാള്‍ഡോയ്ക്ക് പുറമെ പാവ്ലോ ഡിബാല, യുവാന്‍ ക്വാഡ്രാഡോ എന്നിവരും ഗോള്‍ നേടി. ഒരു ഗോള്‍ ടോറിനോയുടെ സംഭാവനയായിരുന്നു. അവരുടെ കോഫി ഡിഡ്ജിയാണ് സെല്‍ഫ് ഗോള്‍ അടിച്ചത്. ടോറിനോയുടെ ഏക ഗോള്‍ ബലോട്ടിയാണ് നേടിയത്്.
അറുപത്തിയൊന്നാം മിനിറ്റിലാണ് റൊണാള്‍ഡോ ഫ്രീകിക്കിലൂടെ ഗോള്‍ നേടിയത്. അര്‍ജന്റീനിയന്‍ താരമായ പാവ്ലോ ഡിബാല മൂന്നാം മിനിറ്റില്‍ യുവന്റിനെ മുന്നിലെത്തിച്ചു. 29-ാം മിനിറ്റില്‍ യുവാന്‍ ക്വാഡ്രാഡോ ലീഡ് 2-0 ആക്കി. ഇടവേളയ്ക്ക് തൊട്ടു മുമ്പ് ടോറിനോ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ മടക്കി. ബലോട്ടിയാണ് സ്കോര്‍ ചെയ്തത്്. കളിയവസാനിക്കാന്‍ മൂന്ന് മിനിറ്റുശേഷിക്കെ ടോറിനോ താരം കോഫി സെല്‍ഫ് ഗോള്‍ വഴങ്ങി.
മറ്റൊരു മത്സരത്തില്‍ ലാസിയോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്് എസി മിലാന് പരാജയപ്പെടുത്തി. ഹകന്‍ , ഇബ്രാഹിമോവിച്ച്, ആന്റി റെബിക്ക് എന്നിവരാണ് മിലാനായി ഗോളുകള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: