ഒളിംപിക്സിലും ലോക മീറ്റുകളിലും സ്വര്‍ണ്ണം വാരിക്കൂട്ടിയ അത്ലറ്റുകള് ഏറെയുണ്ട്. ക്രിക്കറ്റിലാണെങ്കില്‍ ബാറ്റിംഗിലും ബൗളിംഗിലും ഇതിഹാസം രചിച്ച താരങ്ങല്‍ നിരവധി. നേട്ടങ്ങളുടെ പട്ടിക നിരത്തി ആരാധകരുടെ എണ്ണം കൂട്ടിയ താരങ്ങള്‍. എന്നാല്‍ തോറ്റപ്പോള്‍, നിങ്ങളാണ് ജയിച്ചത് എന്ന് കായിക ലോകം ഏക സ്വരത്തില്‍ പറഞ്ഞ രണ്ടു പേരുണ്ട്. വെസ്റ്റ് ഇന്‍ഡീസ് പേസ് ബൗളര്‍ കോട്നി വാല്‍ഷ്.സ്പാനിഷ് ദീര്‍ഘ ദൂര ഓട്ടക്കാരന് ഇവാന് ഫെര്ണാണ്ടസ്സ്.
1987 ലെ ലോകകപ്പ് ക്രി്ക്കറ്റ്. ലാഹോറില്‍ നിര്‍ണായക മത്സരത്തില്‍ ഇമ്രാന് ഖാന് നയിച്ച പാകിസ്താനെതിരെ വിവ് റിച്ചാര്‍ഡിന്റെ നായകത്വത്തിലിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് കളിയക്കുന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 216 റണ്‍സ് നേടി പുറത്ത്. നല്ല രീതിയില്‍ കളിച്ചു വരുകയായിരുന്ന പാക്കിസ്ഥാന് 183-5 എന്ന നിലയില്‍ നിന്ന് 203-9 ലേക്ക് തകര്‍ന്നു. കളി വെസ്റ്റ് ഇന്‍ഡീസിന് അനുകൂലം.
അവസാന ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് വിജയം ഒരു വിക്കറ്റ് അടുത്തും പാകിസ്താന് വിജയം 14 റണ്‍സ് അകലയും. കാര്യങ്ങള്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ശുഭമായി അവസാനിപ്പിക്കാനായി കൊട്നി വാല്‍ഷിനെ നിയോഗിക്കപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റില്‍ 5000 ഓവറിലധികം ബൗള്‍ ചെയ്ത ഒരേയൊരു ഫാസ്റ്റ് ബൗളറാണ് കോര്‍ട്ണി വാല്‍ഷ്. അബ്ദുള്‍ ഖാദര്‍, സലീം ജാഫര്‍ എന്നിവരായിരുന്നു പാകിസ്താന് വേണ്ടി ക്രീസില്‍. ആദ്യ പന്തില്‍ ഖാദര്‍ ഒരു റണ്‍ എടുത്തു. രണ്ടാ പന്തില്‍ ജാഫറും ഒരു റണ്‍ നേടി. വേണ്ടത് നാലു ബോളില്‍ 12 റണ്‍സ്.മൂന്നാം പന്തില്‍ രണ്ട് എടുത്ത അബ്ദുള്‍ ഖാദര്‍ നാലാം പന്ത് നേരിട്ട് ഉയര്‍ത്തിയടിച്ച് പവലിയനില്‍ ഇട്ടു. ഗാലറി ഇളകി മറിഞ്ഞു. തോല്‍വി മുഖത്തുനിന്ന് പ്രതീക്ഷയിലേയ്ക്ക് പാക്ക് കാണികള്‍. അടുത്ത പന്തില്‍ ഖാദര്‍ രണ്ടു റണ്‍സ് കൂടി ഓടി.
അവസാന പന്തില്‍ പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ട് രണ്ടു റണ്‍ കൂടി മാത്രം.അവസാന പന്ത് എറിയാന്‍ നോണ്‍ സ്ട്രൈക്കിംഗ് ക്രീസില്‍ വാല്‍ഷ് എത്തിയപ്പോഴേക്കും ജാഫര്‍, നോണ്‍ സ്ട്രൈക്കര്‍ ക്രീസില്‍ വിട്ടു ഓടാന്‍ തുടങ്ങിയിരുന്നു. വാല്‍ഷിനു വളരെ എളുപ്പത്തില്‍ ജാഫറിനെ റണ്‍ ഔട്ട് ആക്കമായിരുന്നു. ( മന്‍കാദ് നിയമം- ബൗളര്‍ ബോള്‍ എറിയും മുന്‍പ് നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നില്‍്കുന്ന ബാറ്റസ്മാന് ക്രീസ് വിട്ടാല്‍, ബൗളര്‍ പന്ത് എറിയുന്നതിനു പകരം, പന്തുമായി സ്സ്റ്റംപില്‍ തട്ടിയാല്‍ ബാറ്റസ്മാന് പുറത്താകും). സ്റ്റംമ്പ് തട്ടിയിട്ട് ജാഫറിനെ റണ്‍ ഔട്ട് ആക്കുകയായിരുന്നില്ല വാല്‍ഷ് ചെയ്തത്. ക്രീസു വിട്ട ജാഫറിനെ തിരികെ വിളിച്ച് ക്രീസില്‍ കയറ്റിയ ശേഷം വീണ്ടും പന്തെറിയാന്‍ തിരിഞ്ഞു നടക്കുകയായിരുന്നു വാല്‍ഷ് .
അവസാനപന്തിലും രണ്ടു റണ്‍ അടിച്ച് പാക്കിസ്ഥാന് ജയിച്ചു. തോല്‍വിയോടെ ആ ലോക കപ്പിലെ വെസ്റ്റ് ഇന്‍ഡിസിന്റെ സെമിഫൈനല്‍ പ്രതീക്ഷയ്ക്കും മങ്ങലേറ്റു. മല്‍സരം പാക്കിസ്ഥാന് ജയിച്ചെങ്കിലും കളി കണ്ടവരുടെ മനസ് ജയിച്ചത് വാല്‍ഷ് ആയിരുന്നു. അതുവരെ എല്ലാ ലോക കപ്പുകളുടേയും ഫൈനല്‍ കളിച്ചിട്ടുള്ള വെസ്റ്റ് ഇന്‍ഡീസ് ആദ്യമായി സെമി പോലും കാണാതെ ആ ലോകകപ്പില്‍ നിന്ന് പുറത്തായി.
2012 ഡിസംബര്‍ 19. ബുര്‍ലാന്റെ ക്രോസ് കണ്ട്രി മാരത്തോണില്‍, ഒളിംപ്ക്സ് മെഡല്‍ ജേതാവ് കെനിയയുടെ ആബേല്‍ മുത്തായ്യ ഫിനിഷിംഗ് പോയിന്റിലേക്ക് കുതിക്കുന്നു. 20 മീറ്ററോളം പിന്നിലാണ് രണ്ടാം സ്ഥാനത്തുള്ള സ്പാനിഷ് ദീര്‍ഘ ദൂര ഓട്ടക്കാരന് ഇവാന് ഫെര്ണാണ്ടസ്സ്.
ഫിനിഷിങ്ങ് ലൈനിന്റെ സൈനേജ് തിരിച്ചറിയുന്നില് വന്ന ആശയക്കുഴപ്പം കാരണം താന്‍ ഒന്നാമതെത്തിയെന്ന തെറ്റിദ്ധാരണ മൂലം ഫിനിഷിങ് പോയന്റിന് മുന്‍പായി ആബേല്‍ ഓട്ടം അവസാനിപ്പിച്ചു. പിന്നില്‍ ഓടിവരുന്ന ഇവാന് ഫര്‍ണാണ്ടസിന് കാര്യം പിടികിട്ടി . അദ്ദേഹം കെനിയക്കാരനോട് ഓട്ടം തുടരാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. എന്നാല്‍ സ്പാനിഷ് ഭാഷ അറിയാത്തതുകൊണ്ട് അയാള്‍ക്ക് കാര്യം മനസിലായില്ല..പ്രതികരിച്ചതുമില്ല. മറികടന്ന് ഓടാന്‍ സുവര്‍ണ്ണാവസരം ഉണ്ടായിരുന്നിട്ടും അതു ചെയ്യാതെ , ആബേലിനെ ആംഗ്യം കാട്ടി ഫിനിഷിങ്ങ് പോയിന്റിലേക്ക് ഓടാന്‍ അവസരം നല്കി.അമ്പരന്ന് നിന്ന കാഴ്ചക്കാരുടെ ഇടയില്‍ നിന്നും ഒരു പത്രപ്രവര്ത്തകന് ഇവാനോട് ചോദിച്ചു.
‘താങ്കള്‍ എന്തിനാണീ കെനിയക്കാരനെ വിജയത്തിലേക്ക് തള്ളിവിട്ടത്….? അങ്ങിനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ഈ വിജയം.താങ്കളുടേതാകുമായിരുന്നില്ലേ???…’ അതിനു ഇവാന് ഈ ലോകത്തോട് പറഞ്ഞ മറുപടി ഇതായിരുന്നു…’വിജയത്തിന്റെ പാതയിലായിരുന്ന അവന്റെ ആശയക്കുഴപ്പത്തില്‍ ഞാന്‍ നേടുന്ന വിജയത്തിന് എനിക്ക് എന്ത് യോഗ്യതയാണുള്ളത്.! ഞാന്‍ അങ്ങനെ ചെയ്താല്‍, ഇതു കണ്ടു കൊണ്ടിരിയ്ക്കുന്ന എന്റെ അമ്മ എന്ത് വിചാരിയ്ക്കും .?
വിജയിക്കാനുള്ള തെറ്റായ വഴികളല്ല സത്യസന്ധതയുടെ മൂല്ല്യങ്ങളേയാണ് നാം മുറുകെ പിടിക്കേണ്ടത്…മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നവരുടെ തോല്‍വിയ്ക്കും മാധുര്യമേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: