തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഉറവിടം അറിയാതെയുള്ള കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം കോര്പ്പറേഷന് പരിധിയില്‍ ഇന്ന് മുതല്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ചീഫ് സെക്രട്ടറിയും ഡിജിപിയും യോഗത്തില്‍ പങ്കെടുത്തു.
ട്രിപ്പിള്‍ ലോക്ഡൗണില്‍ മരുന്നു കടകള്‍ മാത്രം തുറക്കും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒരു പ്രദേശത്ത് ഒന്നുവീതം തുറക്കും. തുറക്കുന്ന കടകളില്‍ ജനങ്ങള്‍ക്ക് പോകാന്‍ കഴിയില്ല. അവശ്യ സാധനങ്ങള്‍ വേണ്ടവര്‍ പോലീസിനെ അറിയിച്ചാല്‍ വീട്ടിലെത്തിക്കും. മെഡിക്കല്‍ സ്റ്റോറില്‍ പോകണമെങ്കില്‍ കൃത്യമായ സത്യവാങ് മൂലം വേണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
പ്രധാന റോഡുകള്‍ എല്ലാം അടയ്ക്കും. നഗരത്തിന് പുറത്തേയ്ക്കും അകത്തേയും പ്രവേശിക്കാന്‍ ഒറ്റ കവാടകം മാത്രം. കോടതിയില്‍ കേസുകള്‍ പരിഗണിക്കില്ല. ജാമ്യം ഉള്‍പ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ ഓണ്‍ലൈന്‍ വഴിയാവും പരിഗണിക്കുക. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞു കിടക്കും. മുഖ്യമന്ത്രി വസതിയില്‍ ഇരുന്ന് ജോലി ചെയ്യും. പോലീസ് ആസ്ഥാനം പ്രവര്‍ത്തിക്കും. സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. നഗരത്തിന്റെ അകത്തെ കെഎസ്ആര്‍ടിസി സിറ്റി ഡിപ്പോ, പാപ്പനംകോട്, വികാസ്ഭവന്‍, പേരൂര്‍ക്കട, തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോകള്‍ അടയ്ക്കും. പൊതു ഗതാഗതം ഉണ്ടാവില്ല. ആളുകള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് ഡിജിപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: