ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ രോഗമുക്തി നിരക്ക് 60.81 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,335 പേരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. ഇതുവരെ 3,94,336 പേര് രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 22,771 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. 442 പേര് മരിച്ചു. ഇതോടെ ആകെ കൊറോണ ബാധിതര്‍ 6.48 ലക്ഷമായും മരണസംഖ്യ 18,655 ആയും ഉയര്‍ന്നു. നിലവില്‍ 2,35,433 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ദിനംപ്രതി ലാബുകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിതുവരെ 95 ലക്ഷത്തോളം പരിശോധന നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,42,383 സാമ്പിളുകള്‍ പരിശോധിച്ചു. ആകെ 95,40,132 സാമ്പിളുകളാണ് പരിശോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: