തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹവ്യാപനം നടന്നു കഴിഞ്ഞെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ). ജാഗ്രത പോരാ, ഭയപ്പെടുകതന്നെ വേണമെന്നും ഐഎംഎ അറിയിച്ചു. ഉറവിടം കണ്ടെത്താനാകാത്ത രോഗികള്‍ വര്‍ദ്ധിക്കുന്നു. രോഗികളുമായി നേരിട്ട് ബന്ധപ്പെടാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കും സ്യകാര്യമേഖലയിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചത് ഗുരുതര സ്ഥിതി. ആശുപത്രികള്‍ അടച്ചിടേണ്ടിവരുന്നു. രോഗലക്ഷണമില്ലാത്ത വൈറസ് ബാധിതര്‍ സമൂഹത്തില്‍ ധാരാളമുണ്ടെന്നതിന് തെളിവാണിത്. മറ്റ് ചികിത്സയ്ക്കെത്തുമ്പോള്‍ രോഗം സ്ഥിരീകരിക്കുന്നതും രോഗലക്ഷണമില്ലാത്ത രോഗികളുടെ എണ്ണം കൂടുന്നതും സമൂഹവ്യാപനത്തിന്റെ ലക്ഷണമാണ്.
നിയന്ത്രണങ്ങളിലെ ഇളവുകള്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചു. ചന്തകളിലും വ്യാപാരസ്ഥാപനങ്ങളിലും ആള്ക്കാര് കൂട്ടംകൂടുന്നത് സമൂഹവ്യാപനത്തിന്റെ ആക്കം കൂട്ടി. സാമൂഹ്യഅകലം വാക്കുകളിലൊതുങ്ങിയതാണ് ഇപ്പോഴത്തെ സ്ഥിതി ഗുരുതരമാക്കിയത്. ഈ സ്ഥിതി തുടര്‍ന്നാല്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവരുമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗ്ഗീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: