കോഴിക്കോട്: ജില്ലയില്‍ ഇന്നലെ എട്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 101 ആയി.
വകടര സ്വദേശി (40). ജൂലൈ ഒന്നിന് സൗദിയില്‍ നിന്നും കണ്ണൂര്‍ എയര്പ്പോര്ട്ടിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സ്രവ സാമ്പിള്‍ പരിശോധനയ്ക്കെടുത്തു. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പുതുപ്പാടി സ്വദേശി (54). ജൂലൈ ഒന്നിന് സൗദിയില്‍ നിന്നും കണ്ണൂര്‍ എയര്പ്പോര്ട്ടിലെത്തി. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. അവിടെ ചികിത്സയിലാണ്.
പയ്യാനക്കല്‍ സ്വദേശി (35). ജൂണ്‍ 20 ന് കുവൈറ്റില്‍ നിന്നും കണ്ണൂരെത്തി. കോഴിക്കോട് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണത്തെ തുടര്‍ന്ന് ജൂണ്‍ 29 ന് ബീച്ച് ആശുപത്രിയില്‍ എത്തി സ്രവം പരിശോധനയ്ക്കെടുത്തു. വീട്ടില്‍ നിരീക്ഷണം തുടര്‍ന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എഫ്എല്‍ടിസിയിലേക്ക് മാറ്റി. നരിക്കുനി സ്വദേശി (45). ജൂണ്‍ 18 ന് കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തി. വീട്ടിലെത്തി നിരീക്ഷണം തുടര്‍ന്നു. ജൂണ്‍ 30 ന് രോഗലക്ഷണത്തെ തുടര്‍ന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തി സ്രവം പരിശോധനയ്ക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.
അഴിയൂര്‍ സ്വദേശി (42). ജൂണ്‍ 30 ന് സൗദിയില്‍ നിന്നും കോഴിക്കോട് എയര്പ്പോര്ട്ടിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി. ഏറാമല സ്വദേശി (43). ജൂണ്‍ 30 ന് സൗദിയില്‍ നിന്നും കോഴിക്കോട് എയര്പ്പോര്ട്ടിലെത്തി. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.
ബാലുശ്ശേരി സ്വദേശി (53). ജൂണ്‍ 30 ന് സൗദിയില്‍ നിന്നും കോഴിക്കോട് എയര്പ്പോര്ട്ടിലെത്തി. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എഫ്എല്‍ടിസിയിലേക്ക് മാറ്റി. ഏറാമല സ്വദേശി (55). ജൂണ്‍ 30 ന് ഖത്തറില്‍ നിന്നും കോഴിക്കോട് എയര്പ്പോര്ട്ടിലെത്തി. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എഫ്എല്‍ടിസിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: