Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഓണ്‍ലൈന്‍ പഠനം രസകരവും മികച്ചതുമാക്കാന്‍ ഹോംപ്‌ളെക്‌സിന്റെ ‘എഡ്യൂക്കേഷണല്‍ 3 ഡി’

വീടുകളില്‍ത്തന്നെ ഒരു പ്രൊഫഷണല്‍ തിയേറ്ററിന്റെ അനുഭവം പകര്‍ന്നു നല്‍കാന്‍ സാധിക്കുന്ന നൂതനമായ സാങ്കേതികവിദ്യകള്‍ ഇപ്പോള്‍ കൂടുതല്‍ കരുത്തുറ്റതായി തീര്‍ന്നിട്ടുണ്ട്.

Janmabhumi Online by Janmabhumi Online
Jul 4, 2020, 05:01 pm IST
in Education
FacebookTwitterWhatsAppTelegramLinkedinEmail

 സാമൂഹികവും സാമ്പത്തികവുമായ ഒരു വലിയ അനിശ്ചിതത്വത്തിന്റെ വക്കിലാണ് ‘കോവിഡ് 19’ എന്ന മഹാമാരി നമ്മള്‍ ഏവരേയും കൊണ്ടെത്തിച്ചിരിക്കുന്നത്. സമൂഹത്തിന്റെ സംസ്‌കാരത്തില്‍ ഉണ്ടായ ഈ സമീപകാല മാറ്റം, നമ്മുടെ ദൈനംദിന ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ തുടങ്ങിയിരിക്കുന്നു. ആരോഗ്യ സുരക്ഷാ നടപടികളും സാമൂഹിക അകലം പാലിക്കല്‍ പോലെയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കാന്‍ ഓരോ ദിവസവും നാം കൂടുതല്‍ നിര്‍ബന്ധിക്കപ്പെട്ടു കൊണ്ടിരിക്കുകയുമാണ്.  

ഇന്നത്തെ സാഹചര്യത്തില്‍, ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയാല്‍ പോലും, തിയേറ്ററുകളില്‍ പോയി സിനിമകള്‍ കാണുവാന്‍ നമുക്ക് അടുത്തകാലത്തെങ്ങും സാധിക്കാത്ത സ്ഥിതിയാണ്. മണിക്കൂറുകളോളം ഒരു അടഞ്ഞ സ്ഥലത്ത് ഒട്ടനവധി ആളുകളോടൊപ്പം ഇരിക്കുന്നതിനെക്കുറിച്ച് മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പൂര്‍ണ്ണമായി അവസാനിക്കുന്നതുവരെ നമുക്ക് ചിന്തിക്കാന്‍ പോലും സാധ്യമല്ല. 

അതുകൊണ്ടുതന്നെ, പല സിനിമകളും നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം, ഹോട്ട്സ്റ്റാര്‍ മുതലായ പ്ലാറ്റ്‌ഫോമുകളിലൂടെ ഇപ്പോള്‍ ഓണ്‍ലൈന്‍ പ്രീമിയറുകളിലേക്ക് വഴിമാറുകയാണ്.  

അതോടൊപ്പം , വീടുകളില്‍ത്തന്നെ ഒരു പ്രൊഫഷണല്‍ തിയേറ്ററിന്റെ അനുഭവം പകര്‍ന്നു നല്‍കാന്‍ സാധിക്കുന്ന നൂതനമായ സാങ്കേതികവിദ്യകള്‍ ഇപ്പോള്‍ കൂടുതല്‍ കരുത്തുറ്റതായി തീര്‍ന്നിട്ടുണ്ട്.  

പലരും അവരുടെ വീടുകളില്‍ ഹോം തിയേറ്ററിന് വേണ്ടി മാത്രമായി ഒരു മുറി സജ്ജീകരിയ്‌ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, നിങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകള്‍ അതിന്റെ പൂര്‍ണ്ണ ദൃശ്യ നിലവാരത്തില്‍ വീട്ടിലിരുന്നു തന്നെ ആസ്വദിക്കാനും ഇപ്പോള്‍ സാധിക്കും.

വിനോദ സംബന്ധമായ ഇത്തരം ആവശ്യങ്ങളൊക്കെ പുറത്തു പോകാതെ തന്നെ നിര്‍വ്വഹിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള ഒരു സമ്പൂര്‍ണ്ണ ആഡംബര ഹോം എന്റര്‍ടൈന്‍മെന്റ് സൊല്യൂഷന് ഏരീസ് ഗ്രൂപ്പ് ഇപ്പോള്‍ രൂപം നല്‍കിയിട്ടുണ്ട്.  

നിങ്ങളുടെ വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ത്തന്നെ ഒരു മികച്ച സ്വകാര്യ തിയേറ്ററിന്റെ അന്തരീക്ഷം സംജാതമാക്കുവാനും ഒരു പുതിയ അനുഭവം കാഴ്ചക്കാര്‍ക്ക് പ്രദാനം ചെയ്യുവാനും ‘ഏരീസ് ഹോംപ്‌ളെക്‌സ് ‘ എന്ന ഈ പുതിയ ഉല്‍പ്പന്നത്തിന് സാധിക്കും.  

പുതു തലമുറ സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ ‘ഹോംപ്ലെക്‌സ്’, ഗാര്‍ഹിക ഉപയോക്താക്കള്‍, ഓഫീസുകള്‍, ക്ലബ്ബുകള്‍ സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവയ്‌ക്ക് തികച്ചും അനുയോജ്യമായ രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ആവശ്യമുള്ള സീറ്റുകളുടെ എണ്ണത്തിനനുസരിച്ച് നൂറ്റമ്പത് അടിമുതല്‍ ഏതു വിസ്തീര്‍ണത്തില്‍ ഉള്ള ഏത് സ്വകാര്യ മുറിയേയും വളരെ മനോഹരമായ ഒരു തീയേറ്റര്‍ ആക്കി മാറ്റുവാന്‍ ഇതിലൂടെ സാധിക്കും. ഉന്നത സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതവും ആഡംബര സുഖാനുഭൂതി നല്‍കുന്നതുമായ ഇന്റീരിയറുകള്‍, വീട്ടിലെ സ്വകാര്യ മുറിയെ ഒരു മള്‍ട്ടിപ്ലക്‌സിന് സമാനമാക്കി തീര്‍ക്കും.

ഡോള്‍ബി അറ്റ്‌മോസ് സൗണ്ട്, തീയേറ്റര്‍ സ്‌ക്രീനിന്റെ അതേ ശ്രേണിയിലുള്ള സ്‌ക്രീന്‍ , 2K/4K/HD പ്രൊജക്ഷന്‍, പുഷ് റീക്ലെയിനിംഗും കപ്പ് ഹോള്‍ഡറുമുള്ള സീറ്റുകള്‍, സൗണ്ട് പ്രൂഫ് കാര്‍പ്പെറ്റുകള്‍ അടക്കമുള്ള 360 ഡിഗ്രി ശബ്ദസംവിധാനം, ഓട്ടോമേറ്റഡ് കണ്‍സോളുകളും ഫ്‌ലോര്‍ ലൈറ്റിങ്ങും, DTH വഴിയുള്ള വീഡിയോകള്‍ പ്‌ളേ ചെയ്യാനുള്ള സൗകര്യം എന്നിവയ്‌ക്കൊക്കെ പുറമേ, എക്‌സ്റ്റേണല്‍ സ്റ്റോറേജിനും സാറ്റലൈറ്റ് അപ്പ് ലിങ്ക് /ഡൗണ്‍ ലിങ്കിങ്ങിനുമുള്ള ഉപകരണങ്ങളും ഹോംപ്ലക്‌സിന്റെ പ്രത്യേകതകളാണ്.

ഏരീസ് ഹോം പ്‌ളെക്‌സിന്റെ മറ്റൊരു പ്രത്യേകത, അത് കുട്ടികളുടെ ഓണ്‍ലൈന്‍ പഠന രീതികളില്‍ സൃഷ്ടിക്കുന്ന വിപ്ലവകരമായ നേട്ടങ്ങളാണ്.  

‘എഡ്യുക്കേഷണല്‍ 3D തീയേറ്റര്‍ ‘ എന്ന നിലയില്‍ക്കൂടി ഉപയോഗപ്പെടുത്താന്‍ പാകത്തില്‍ നവീന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സൗകര്യങ്ങളുടെ സഹായത്തോടെ,  

സെമിനാറുകള്‍, വീഡിയോ പ്രസന്റേഷനുകള്‍, കോണ്‍ഫറന്‍സുകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍, 3D-i എഡ്യുക്കേഷന്‍ , അനിമാറ്റിക് കണ്ടന്റുകള്‍ മുതലായവ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പകര്‍ന്നു കൊടുക്കുകയോ അവരില്‍ നിന്നു പഠിക്കുകയോ ചെയ്യുവാനും ഇതില്‍ നിന്നു സാധിക്കും. വിനോദ ഉപാധി എന്നതിലുപരി ഓണ്‍ലൈന്‍ ബിസിനസ്സുകള്‍, ഓണ്‍ലൈന്‍ ട്യൂഷനുകള്‍ എന്നിവയ്‌ക്കും ഇത് വളരെയേറെ സഹായകമാണ്.  

പൊതുഇടങ്ങളിലെ വിനോദോപാധികള്‍ക്ക് കടുത്ത നിയന്ത്രണം ഉള്ള ഈ കാലഘട്ടത്തിലും, പഠനം മുതല്‍ വിനോദം വരെയുള്ള മനുഷ്യന്റെ എല്ലാ ആവശ്യങ്ങളും പരമാവധി നിറവേറ്റാനുള്ള ഒരു മികച്ച മാര്‍ഗ്ഗം എന്ന നിലയില്‍ കൂടിയാണ് ഏരീസ് ഗ്രൂപ്പിന്റെ ഈ പുതിയ ഉല്‍പ്പന്നം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Tags: education
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

നിലമ്പൂരിൽ കുട്ടികൾക്കായി ഏഴ് ദിവസ ശില്പശാലയുമായി സ്റ്റെയ്‌പ്പ്

Kannur

ധർമടത്തിന്റെ വിദ്യാഭ്യാസ മേഖലയ്‌ക്ക് പുതിയ ഉണർവായി കിഫ്ബി

Education

കാലിക്കറ്റ് സര്‍വകലാശാല ‘പിജി’; പ്രവേശന പരീക്ഷ: രജിസ്‌ട്രേഷന്‍ 25 വരെ; വിശദവിവരങ്ങള്‍ https://admission.uoc.ac.in ല്‍

Education

കീം 2025;പ്രവേശന പരീക്ഷ നാളെ മുതല്‍

World

ഗണ്യമായ പുരോഗതി കൈവരിച്ച് സിംഗപ്പൂരിലെ ഇന്ത്യൻ സമൂഹം : ശരാശരി കുടുംബ വരുമാനവും ഉയർന്ന നിലയിലെന്ന് ആഭ്യന്തര നിയമ മന്ത്രി

പുതിയ വാര്‍ത്തകള്‍

ചരിത്ര വഴികളിലെ അചരബോധ്യങ്ങള്‍

ബായും ബാപ്പുവും പവിത്രബന്ധത്തിന്റെ പ്രതിബിംബങ്ങള്‍

1971ലെ സ്ഥിതി അല്ല 2025ല്‍ : കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിന് വ്യത്യസ്ഥ അഭിപ്രായവുമായി ശശി തരൂര്‍

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം: സ്‌ട്രോങ്ങ് റൂമില്‍ സുരക്ഷാ വീഴ്ചയെന്ന് പൊലീസ്

‘ശക്തമായ ഇന്ത്യ , കഴിവുള്ള ഇന്ത്യ’ എന്ന ദൃഢനിശ്ചയം നിറവേറ്റി :  ദേശീയ സാങ്കേതിക ദിനത്തിൽ ശാസ്ത്രജ്ഞർക്ക് ആശംസകൾ നേർന്ന് യോഗി ആദിത്യനാഥ്

വിപല്‍ക്കരമായ ദശാ കാലങ്ങള്‍

ജന്മഭൂമി സുവര്‍ണജൂബിലി പവലിയന്‍: വസ്ത്രത്തിലും വേണം ജാഗ്രത

ജന്മഭൂമി സുവര്‍ണജൂബിലി: അമൃതകാലത്തേക്ക് ചൂളം വിളിച്ച് പായുന്ന തീവണ്ടിയുടെ പഴമയും പ്രൗഢിയും

ജന്മഭൂമി സുവര്‍ണജൂബിലി: അറിവുകളുടെ പുത്തന്‍ കാഴ്ചയുമായി ശ്രീചിത്ര

ജന്മഭൂമി സുവര്‍ണജൂബിലി: പ്രദര്‍ശന നഗരിയില്‍ സര്‍വകലാ യാഗ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies