കുവൈത്ത് സിററി : കൊറോണ പശ്ചാത്തലത്തിൽ നർത്തലാക്കിയിരുന്ന അന്താരാഷ്‌ട്ര വിമാന സര്‍വ്വീസുകള്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിനായി സുപ്രിംകമ്മിറ്റിയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ഓഗസ്റ്റ് ഒന്നു മുതല്‍ വാണിജ്യ വിമാന സർവീസുകൾ ആരംഭിക്കുന്നതോടൊപ്പം പിസിആർ ടെസ്റ്റും നിർബന്ധമാക്കിയത്.
എന്നാൽ ആരോഗ്യ മന്ത്രാലയ നിർദേശമനുസരിച്ചു രാജ്യത്തേക്ക് വരുന്നവർക്കും രാജ്യത്തിനു പുറത്തേക്ക് പോകുന്നവർക്കും പിസിആർ പരിശോധന നിര്ബന്ധമാക്കുന്നതിനും, നിശ്ചിത ഫീസ് ഈടാക്കുന്നതിനും തീരുമാനമുണ്ട്.
ദീർഘ ദൂര വിമാന യാത്രക്ക് മാത്രം ഭക്ഷണപൊതി അതാതു എയർ ലൈനുകൾ നൽകും. യാത്രക്കാർ ഭക്ഷണപ്പൊതിയോ ഹാൻഡ് ബാഗുകളോ കൊണ്ടു വരാൻ പാടില്ല എന്നും നിർദേശമുണ്ട്. യാത്ര പോകുന്നവരും വരുന്നവരും പിസിആർ പരിശോധന നടത്തി കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കണം. കൂടാതെ വിമാന താവളത്തിൽ റാൻഡം പിസിആർ ടെസ്റ്റും ഓരോ വിമാനത്തിനും നിർബന്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: