ചൈനയുടെ 59 ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചത് ചൈന ഭക്തരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. അതില്‍ ഒരു വിഭാഗം സമൂഹ മാധ്യമങ്ങളിലൂടെ പരിഹാസവുമായിട്ടാണ് എത്തിയിരിക്കുന്നത്. ഇത്തരത്തില്‍ അവഹേളിക്കുന്നത് സ്വന്തം രാജ്യത്തെയാണെന്ന് അറിഞ്ഞിട്ടും അവര്‍ അത്തരത്തില്‍ പെരുമാറുന്നത് മറുഭാഗത്ത് കമ്യൂണിസ്റ്റ് ചൈനയാണ് എന്നതുകൊണ്ടാണ്. ദീപ നിശാന്ത് ചൈനീസ് ഉത്പന്നം എന്ന നിലയില്‍ ചീനച്ചട്ടി ബഹിഷ്കരിച്ചുകൊണ്ടാണ് ഇന്ത്യയുടെ തീരുമാനത്തെ പരിഹസിക്കാനെത്തിയത്. പേരില്‍ മാത്രം ചീനയുള്ള ചീനച്ചട്ടിക്ക് പക്ഷേ ചൈനയുമായി ബന്ധമൊന്നുമില്ല. ഇത്തരത്തിലുള്ള പരിഹാസങ്ങള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ കൂടി തന്നെ ചുട്ട മറുപടി നല്‍കുന്നവരുമുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് റിഷി ശിവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ചീനച്ചട്ടിയും അഞ്ഞൂറ് വര്‍ഷം മുമ്പ്, കൊല്ലത്തെ ചീനക്കാരുടെ ചട്ടിക്കച്ചവടവും എന്ന് തുടങ്ങുന്ന ഫേസ്ബൂക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.
ചൈനീസ് ആപ്പുകളെ നിരോധിച്ച കൂട്ടത്തില്‍ ‘ചീനച്ചട്ടിയെ’ നിരോധിച്ചില്ല എന്ന് പറഞ്ഞ് ചൈനീസ് ഭക്തരുടെയും അഞ്ചാംപത്തികളുടെയും വിലാപമാണല്ലോ ഇപ്പോള്‍. ഈ ‘ചട്ടി’ എന്ന് പറയുന്ന സാധനം ആരുടേയും കുത്തകയല്ല. മണ്‍ചട്ടികള്‍ ബിസിഇ 6000 കാലഘട്ടം മുതല്‍ എങ്കിലും നിലവിലുണ്ട്. ഇപ്പോള്‍ ചീനച്ചട്ടി എന്ന് കേരളത്തില്‍ വിളിക്കുന്ന ഈ പാത്രത്തിന്റെ ആകൃതിയിലുള്ള പാത്രങ്ങള്‍ പുരാതന ഈജിപ്റ്റിലും സരസ്വതീ നദീതട നഗരങ്ങളിലും സുമേറിയയിലും ഒക്കെ 5000 ലധികം വര്‍ഷം മുമ്പ് കണ്ടെടുത്തിട്ടുണ്ട്. അന്ന് ചീനന് മണ്ണ് കുഴച്ചു തുടങ്ങിയിട്ടില്ല. നേരെ ചൊവ്വേ ഉടുതുണി പോലും അന്ന് ചീനന് ഉണ്ടായിരുന്നില്ല. മണ്ണിലും ചെമ്പിലും വെങ്കലത്തിലും ഉണ്ടാക്കിയ നല്ല ഒന്നാന്തരം ചട്ടികള്‍ ഉപയോഗിച്ച് മറ്റ് നാഗരികതകള്‍ പാചകം ചെയ്ത് ഭക്ഷിച്ചു കൊണ്ടിരുന്നപ്പോള്‍ കറുത്തീയം കലര്‍ന്ന ഓട്ട് പാത്രങ്ങളില്‍ ഭക്ഷണം പാചകം ചെയ്ത് ലെഡ് പോയ്സണിംഗിലൂടെ ചിത്തഭ്രമം ബാധിച്ചവരായിരുന്നു ചൈനയിലെ വരേണ്യവര്‍ഗ്ഗം.
പിന്നെ ഈ ‘ചീനച്ചട്ടി’ യുടെ കാര്യം ഏതാണ്ട് 500-530 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയില്‍ നിന്നും ഷെങ്ങ് ഹി എന്ന കച്ചവടക്കാരന് (പാര്‍ട്ട് ടൈം കൊള്ളക്കാരനും കൂടിയായിരുന്നു ഷെങ്ങ് ഹി) കേരള തീരത്ത് പല തവണ കച്ചവടത്തിനു വന്നിരുന്നു. കൊല്ലം ആയിരുന്നു അന്നത്തെ തെക്കന്‍ കേരളത്തിലെ പ്രധാന തുറമുഖം. വേണാടിന്റെ ഭാഗമായിരുന്നു അന്ന് കൊല്ലം. ഷെങ്ങ് ഹി അന്നത്തെ വേണാട് രാജാവിനോട് ഇരന്ന് കൊല്ലത്ത് ചെറിയ ഒരു കട സ്ഥാപിച്ചു. അതായിരുന്നു ഇന്ത്യയിലെ ആദ്യ ചൈനീസ് ആദായ വില്‍പ്പനശാല. അന്ന് ചീനക്കട എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം ഇപ്പോള്‍ ചിന്നക്കട എന്നറിയപ്പെടുന്നു.
ഇന്ന് ചീനച്ചട്ടി എന്നറിയപ്പെടുന്ന ചട്ടിയും കളിമണ്‍ ഭരണികളുമായിരുന്നു കൊല്ലത്ത് ചീനക്കടയില്‍ ഷെങ്ങ് ഹി കച്ചവടം ചെയ്തിരുന്നത്. വില കുറഞ്ഞ മണ്ണില്‍ ചുട്ടെടുത്ത ഷെങ്ങ് ഹിയുടെ ചട്ടികള്‍ അന്നത്തെ വെങ്കലത്തില്‍ നിര്‍മ്മിച്ച പാചകച്ചട്ടികളെക്കാള്‍ ഇവിടെ ജനപ്രിയമായി. അങ്ങനെ വില കുറഞ്ഞ മണ്ണില്‍ ചുട്ടെടുത്തതോ കാസ്റ്റ് അയണില്‍ നിര്‍മ്മിച്ചതോ ആയ ചട്ടികളെയെല്ലാം ചീനച്ചട്ടികള്‍ എന്ന് കേരളത്തില്‍ വിളിക്കാന്‍ തുടങ്ങി.
വേണാട് രാജാവിനോട് ഇരന്ന് കൊല്ലത്ത് ചട്ടിക്കട തുടങ്ങിയ ഒരു ചൈനീസ് കച്ചവടക്കാരന്റെ സ്മരണയ്ക്കാണ് ചിലതരം ചട്ടികളെ ചീനച്ചട്ടികള്‍ എന്ന് വിളിക്കുന്നത്. അല്ലാതെ ചീനച്ചട്ടികളുടെ പുറത്ത് ചൈനയ്ക്ക് കുത്തകാവകാശമോ പേറ്റന്റോ ഒന്നുമില്ല.
ഇംഗ്ലീഷില്‍ വോക് എന്ന് പറയുന്ന പാത്രം ആണ് സാധാരണ നമ്മള് ചീനച്ചട്ടി എന്ന് പറയുന്നത്. ഇന്ത്യയില്‍ മുമ്പ് പല പേരുകളില്‍ ഇത്തരം പാത്രങ്ങള്‍ അറിയപ്പെട്ടിരുന്നു. കടായി എന്ന് പൊതുവെ അറിയപ്പെടുന്നവയെല്ലാം ഈ ഗണത്തില്‍ വരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: