ശാസ്താംകോട്ട: പട്ടികജാതി യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ കേസിലെ പ്രതി പതിനെട്ട് വര്‍ഷത്തിന് ശേഷം പോലീസ് പിടിയിലായി. ആലപ്പുഴ വള്ളികുന്നം കടുവിങ്കല്‍ അമ്പാടി വീട്ടില്‍ മനോജ് കുമാര്‍ (39) ആണ് ശാസ്താംകോട്ട പോലീസിന്റെ പിടിയിലായത്. 2000ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രൈവറ്റ് ബസ് ക്ളീനറായ പ്രതി വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വിവാഹം കഴിക്കാതെ കടന്നു കളയുകയായിരുന്നു.
പലയിടത്തായി ഒളിവില്‍ താമസിച്ചുവന്ന ഇയാള്‍ വള്ളികുന്നം പ്രദേശത്തു താമസിച്ചു വരുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ശാസ്താംകോട്ട ഇന്‍സ്പെക്ടര്‍ അനൂപിന്റെ നിര്‍ദ്ദേശപ്രകാരം ശാസ്താംകോട്ട എസ്ഐ അനീഷ്, എഎസ്ഐ മാരായ രാജേഷ്, ബിമല്‍ ഘോഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: