കൊല്ലം: കടല്‍ കൊലക്കേസില്‍ ഇന്ത്യയ്ക്കും കേന്ദ്രസര്‍ക്കാരിനും ഉണ്ടായ വിജയത്തെ ഇകഴ്ത്തിക്കെട്ടാന്‍ സ്ഥലം എംപി രംഗത്ത്. രാജ്യാന്തര കോടതിയില്‍ നിന്നുണ്ടായ വിധിയില്‍ സാങ്കേതികപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത് കൊല്ലം എംപിയായ എന്‍.കെ. പ്രേമചന്ദ്രനാണ്.
ഇന്ത്യയുടെ അധികാര അതിര്‍ത്തിയില്‍ വരുന്ന സമുദ്രപരിധിയില്‍ നടന്ന കൊലപാതകം വിചാരണ ചെയ്യാന്‍ രാജ്യത്തെ കോടതിക്ക് അധികാരമില്ലെന്ന് പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്ബിട്രേഷന് നിലപാട് സ്വീകരിച്ചെന്നാണ് എംപിയുടെ ആരോപണം. അതേസമയം ഇതിലേക്ക് നയിച്ച കാര്യങ്ങള്‍ എന്താണെന്നുള്ള വിശദാംശങ്ങള്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയുടെ സോപാധികജാമ്യത്തില് പുറത്തുനില്‍ക്കുന്ന പ്രതികളുടെ പേരില്‍ ഒരു ക്രിമിനല്‍ നടപടിയും സ്വീകരിക്കാന്‍ ഇന്ത്യന്‍ കോടതികള്‍ക്ക് അവകാശമില്ലെന്ന രീതിയിലാണ് വിധിയെ കാണുന്നതെന്നും എംപി പറഞ്ഞു.
ഇറ്റാലിയന്‍നാവികരെ വിട്ടയയ്ക്കാനായി രാജ്യാന്തരസമ്മര്‍ദ്ദം യുപിഎ സര്‍ക്കാര്‍ അനുഭവിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. മെയ് 21ന് ആര്ബിട്രേഷന് ട്രൈബ്യൂണല്‍ വിധി വന്നെങ്കിലും വളരെ വൈകിയാണ് വിദേശകാര്യമന്ത്രാലയം വിവരം പുറത്തുവിട്ടതെന്നും എംപി ആരോപിച്ചു. ഇത് രാജ്യാന്തരകരാര്‍ അനുസരിച്ച് വിധി പഠിക്കാനും രാജ്യങ്ങളെ ബാധിക്കുന്ന ന്യൂനതകള്‍ ഒഴിവാക്കാനുമായാണെന്ന വിവരമാണ് തനിക്ക് ലഭിച്ചതെന്നും എംപി പറഞ്ഞു.
സുപ്രീംകോടതി നിര്‍ദേശിച്ച പ്രകാരം രാജ്യാന്തര കോടതിയിലെ സംഭവവികാസങ്ങള്‍ വിദേശമന്ത്രാലയം സുപ്രീംകോടതിയെയും കേരള സര്‍ക്കാരിനെയും അറിയിക്കേണ്ടതാണ്. എന്നാല്‍ ഈ വിവരം കിട്ടിയതായി സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും സുപ്രീംകോടതിയുടെ കാര്യം തനിക്ക് ബോധ്യമില്ലെന്നും എംപി പറഞ്ഞു. ആസന്നമായ തദ്ദേശതെരഞ്ഞെടുപ്പില്‍ ജില്ലയിലെ തീരമേഖലയില്‍ നിന്നുള്ള നഷ്ടപ്പെട്ട വോട്ടുകള്‍ യുഡിഎഫിന്റെ പെട്ടിയിലാക്കാനുള്ള നീക്കമായും ഇതിനെ വിമര്‍ശകര്‍ കാണുന്നു.
കേന്ദ്രസര്‍ക്കാരിന്റെത് ശക്തമായ നിലപാട്: ബി.ബി. ഗോപകുമാര്‍
കടല്‍ക്കൊല കേസില്‍ രാജ്യാന്തര ട്രൈബ്യൂണലിന്റെ വിധി കേന്ദ്രസര്‍ക്കാരിന്റെയും ബിജെപി സംസ്ഥാന നേതൃത്വത്തിന്റെയും ശക്തമായ നിലപാടിനുള്ള അംഗീകാരമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍. രാജ്യാന്തര ട്രൈബ്യൂണല്‍ കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രഗത്ഭനായ പ്രതിനിധിയുടെ കഴിവും കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ നിലപാടും കൊണ്ടാണ് മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നീതി ലഭിച്ചത്.
കേന്ദ്രം ഭരിച്ച മുന്‍ യുപിഎ സര്‍ക്കാര്‍ ഇറ്റാലിയന്‍ നാവികരെ പ്രാഥമിക വിചാരണ പോലും നടത്താതെ ഇറ്റലിയിലേക്ക് വിട്ടയച്ചതാണ്. തുടര്‍ന്നുവന്ന നരേന്ദ്രമോദി സര്‍ക്കാര്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നീതി ലഭിക്കാനുള്ള ശക്തമായ ഇടപെടലാണ് നടത്തിയതെന്ന് ബി.ബി. ഗോപകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: