കുണ്ടറ: ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ നടത്തിയ പ്രതിഷേധങ്ങള്‍ വിജയത്തിലേക്ക്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധീനതയിലുള്ള കണ്ണനല്ലൂര്‍ ശ്രീധര്‍മശാസ്താക്ഷേത്രത്തിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തി കമ്പിവേലി കെട്ടിത്തിരിക്കാനുള്ള നടപടി ആരംഭിച്ചു. കഴിഞ്ഞദിവസം ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലെത്തിയ സംഘം ക്ഷേത്രഭൂമിയിലെ കാടുകള്‍ ജെസിബി ഉപയോഗിച്ച് വൃത്തിയാക്കി നാല് അതിര്‍ത്തികളിലും കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചു.
മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ ക്ഷേത്ര ഭൂമി കയ്യേറി ക്ഷേത്രത്തിന്റെ ഭൂമി ഉള്‍പ്പെടുത്തി വ്യാപാരസമുച്ചയത്തിന് രൂപരേഖ തയ്യാറാക്കിയത് ഭക്തജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശം ക്ഷേത്രത്തിനു അനുകൂലമായി നില്‍ക്കെ ക്ഷേത്രഭൂമി കയ്യേറാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വന്‍ ജനരോഷമാണ് ഉയര്‍ന്നത്. തുടര്‍ന്ന് ക്ഷേത്രഭൂമിയില്‍ കല്ലിടാനുള്ള തീരുമാനം ഉപേക്ഷിക്കുകയും ഉദ്ഘാടനവും ടെന്‍ഡര്‍ നടപടിയും രഹസ്യമായി ലൈബ്രറി ഹാളില്‍ നടത്തി മന്ത്രിയും സംഘവും മടങ്ങിയിരുന്നു.
പിന്നീടു നടന്ന ചര്‍ച്ചയില്‍ ക്ഷേത്രഭൂമി ഒഴിവാക്കി പടിഞ്ഞാറ് ഭാഗത്തെ സബ് രജിസ്ട്രാര്‍ ഓഫീസ്, ലൈബ്രറി, ശൗചാലയം കെട്ടിടങ്ങള്‍ എന്നിവ പൊളിച്ച് കോംപ്ലക്സ് നിര്‍മിക്കാന്‍ തീരുമാനിച്ചു. ക്ഷേത്ര ഭൂമിയില്‍ അവകാശമുന്നയിച്ചു പഞ്ചായത്തും ദേവസ്വം ബോര്‍ഡും കാലങ്ങളായി നടത്തിയ കേസില്‍ കൊല്ലം സെഷന്‍സ് കോടതി ക്ഷേത്രത്തിനു അനുകൂലമായി വിധിപറഞ്ഞതിനെതിരെ പഞ്ചായത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. വാദത്തിനിടെ ക്ഷേത്ര ഭൂമി സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് നല്കാന് ഓംബുഡ്സ്മാനെ ചുമതലപ്പെടുത്തി അതിന്റെ അടിസ്ഥാനത്തില്‍ ഒരേക്കര്‍ ഒമ്പതു സെന്റ് ഭൂമി അളന്നു തിട്ടപ്പെടുത്തി വേലി കെട്ടി തിരിക്കാന്‍ കോടതി ഉത്തരവായി. ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ തഹസീല്‍ദാര്‍ വിനോദ്കുമാര്‍ ഹെഡ്സര്‍വേയര്‍ വിനോദ് റവന്യു ഇന്‍സ്പെക്ടര്‍ സതീഷ്കുമാര്‍, വിക്രമന്‍നായര്‍, ശിവകുമാര്‍ എന്നിവരും സംബന്ധിച്ചു.
വ്യാപാരസമുച്ചയത്തിന്റെ രൂപരേഖതന്നെ 40 സെന്റില്‍ 2372.75 ചതുരശ്രമീറ്റര്‍ ആണ്. സബ് രജിസ്ട്രാര്‍ ഓഫീസ്, പബ്ലിക് ലൈബ്രറി, കംഫര്‍ട്ട് സ്റ്റേഷന് അടക്കമുള്ള സ്ഥലമുള്‍പ്പെടെ 35 സെന്റോളം ഭൂമി മാത്രമാണുള്ളത്. തുടര്‍ന്നാണ് ക്ഷേത്രഭൂമി കയ്യേറി കല്ലിടാന്‍ തീരുമാനിച്ചത്. ക്ഷേത്രഭൂമി നിശ്ചയിച്ചുകൊണ്ടുള്ള മുന്‍സിഫ് കോടതിയുടെയും ജില്ലാ കോടതിയുടെയും ഉത്തരവിനെതിരെ തൃക്കോവില്‍വട്ടം പഞ്ചായത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് വികസനത്തിന്റെ പേരില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ക്ഷേത്രഭൂമി കയ്യേറാനുള്ള ശ്രമം പൊളിഞ്ഞത്.
ഹിന്ദു ഐക്യവേദി സംസ്ഥാനസെക്രട്ടറി തെക്കടം സുദര്ശനന്, ജില്ലാ ജനറല്‍സെക്രട്ടറി പി. രമേഷ് ബാബു, സുനിത് ദാസ് മോഹനന് മുഖത്തല, കണ്ടച്ചിറ മോഹനന്, അരുണ്‍ കൃഷ്ണന്, ചന്ദ്രമോഹന് നായര്‍, ജയന് പട്ടത്താനം, കൊല്ലം അസി. ദേവസ്വം കമ്മീഷണര്‍ സുനില്‍ കുമാര്‍, മുഖത്തല ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസര്‍ രാധിക, ക്ഷേത്രോപദേശക സമിതി അംഗങ്ങളായ സുബാഷ്കുമാര്, പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: