നെടുങ്കണ്ടം: അനധികൃത പാര്‍ക്കിങ്ങിനെതിരെ കര്‍ക്കശ നടപടിയെന്ന് ഉടുമ്പന്‍ചോല മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍കുമാര്‍. നെടുങ്കണ്ടം കിഴക്കേകവലയിലെ ഗതാഗതക്കുരുക്ക് പൂര്‍ണ്ണമായും പരിഹരിക്കുന്നതിനായി പഞ്ചായത്ത് നിര്‍മ്മിച്ചിട്ടുള്ള ആധുനിക രീതിയിലുള്ള പാര്‍ക്കിങ് സംവിധാനത്തിന്റെ ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ക്കിങ് ഗ്രൗണ്ടിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം നിര്‍വ്വഹിച്ചു.
ദീര്‍ഘനാളായി നെടുങ്കണ്ടം ഡൗണില്‍ കുമളി മൂന്നാര്‍ റോഡിന്റെ ഇരുവശങ്ങളിലുമായി സ്വകാര്യ വാഹനങ്ങളുടെ അശാസ്ത്രീയമായ പാര്‍ക്കിങ് മൂലം വിവിധ ആവശ്യങ്ങള്‍ക്കായി ടൗണില്‍ എത്തുന്ന വര്‍ക്കും വ്യാപാരികള്‍ക്കും വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെട്ടിരുന്നത്. ഇതിന് ശാശ്വത പരിഹാരമായിട്ടാണ് കിഴക്കേക്ക വലയില്‍ സബ്ബ് ട്രഷറിയുടെ സമീപത്തായി നെടുങ്കണ്ടം പഞ്ചായത്ത് ആധുനിക സൗകര്യത്തില്‍ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മ്മിച്ചത്.
ഇതോടെ കിഴക്കേക്ക വലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷ. അര്‍ബര്‍ ബാങ്ക് മുതല്‍ പോലീസ് സ്റ്റേഷന് വരെയുള്ള വാഹനങ്ങളാണ് ഇവിടെ പാര്‍ക്ക് ചെയ്യേണ്ടത്. കഴിഞ്ഞ മാസം ആദ്യവാരത്തില്‍ പഞ്ചായത്തില്‍ കുടിയ ട്രാഫിക് ഫെസിലിറ്റി കമ്മിറ്റി ആണ് ഈ തീരുമാനമെടുത്തത്. ഫോര്‍ വീലര്‍, ടൂ വീലര്‍ വാഹനങ്ങള്‍ക്കാണ് ഇപ്പോള്‍ പാര്‍ക്കിങ് സൗകര്യമൊരുക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: