നാദാപുരം: നാദാപുരം മേഖലയിലെ വിവിധ പഞ്ചായത്തുകളില്‍ സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരും ജീവനക്കാരുമടക്കം ആയിരത്തോളം പേര് നിരീക്ഷണത്തില്‍. കഴിഞ്ഞ ദിവസം വളയം സ്വദേശിയായ റെയില്‍വേ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള നാദാപുരത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനത്തിലെ ഡോക്ടര്‍മാരും ജീവനക്കാരും അടക്കം പതിനേഴ് പേരെ നിരീക്ഷണത്തിലാക്കുകയും ഇവരുടെ സ്രവം പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.
വാണിമേല്‍ പഞ്ചായത്തില്‍ 320 പേരും വളയത്ത് 145 പേരും നാദാപുരത്ത് 600 പേരും നിരീക്ഷണത്തില്‍ ഉണ്ട്. ഇതില്‍ കൂടുതല്‍ പേരും വിദേശത്ത് നിന്ന് വന്നവരാണ്. അതേസമയം കഴിഞ്ഞ ദിവസം വളയത്ത് നിന്ന് മംഗലാപുരത്തേക്ക് പോയ റയില്‍വേ ജീവനക്കാരന്റെ വീട് സ്ഥിതി ചെയ്യുന്ന വാണിമേല്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് പ്രത്യേക നിരീക്ഷണത്തില്‍ ആക്കിയതായി അരോഗ്യ വകുപ്പ് അറിയിച്ചു. വളയം പഞ്ചായത്തിലെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ഇന്നലെ ആറ് പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: