കൊളംബോ: 2011 ലെ ലോകകപ്പ് ഫൈനലിലെ ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട കേസ് ശ്രീലങ്കന്‍ പോലീസ് അവസാനിപ്പിച്ചു. ശ്രീലങ്കന്‍ കളിക്കാര്‍ ഒത്തുകളിച്ചതിന് തെളിവില്ലാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നതെന്ന്് ശ്രീലങ്കന്‍ പോലീസ് അധികാരികള്‍ അറിയിച്ചു.
മുംബൈ വാങ്കഡേ സ്്റ്റേഡിയത്തില്‍ നടന്ന 2011 ലെ ലോകകപ്പ് ഫൈനല്‍ ശ്രീലങ്ക ഇന്ത്യക്ക് വിറ്റെന്ന മുന്‍ കായിക മന്ത്രി മഹീന്ദാനന്ദയുടെ ആരോപണത്തെ തുടര്‍ന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഫൈനലില്‍ ശ്രീലങ്കന്‍ കളിക്കാര്‍ ഒത്തുകളി നടത്തിയതായി തെളിവുകളൊന്നുമില്ല. ഈ സാഹചര്യത്തില്‍ കേസ് അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് ശ്രീലങ്കന്‍ പോലീസ് അധികാരികള്‍ വ്യക്തമാക്കി.
അന്വേഷണവുമായി ബന്ധപ്പെട്ട് 2011 ലെ ശ്രീലങ്കന്‍ ടീമിന്റെ മുഖ്യ സെലക്ടര്‍ അരവിന്ദ ഡിസില്‍വ, മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്മാരയ കുമാര്‍ സംഗക്കാര, മഹേള ജയവര്‍ധന, മുന്‍ ഓപ്പണര്‍ ഉപുല്‍ തരംഗ എന്നിവരെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇവരുടെ വിശദീകരണങ്ങളില്‍ ഞങ്ങള്‍ സംതൃപ്തരാണ്. അതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണ്. ഫൈനലിനുളള ശ്രീലങ്കന്‍ ടീമില്‍ വരുത്തിയതിന് വ്യക്തമായ കാരണങ്ങള്‍ ഇവര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ഒത്തുകളി നടന്നതിന് യാതൊരുവിധ തെളിവും ലഭിച്ചില്ലെന്ന്് അന്വേഷണ സംഘം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: