ഇസ്ലാമാബാദ്: ആളില്ലാ റെയില്‍വേ ക്രോസിംഗില്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു. മരിച്ചവരില്‍ കൂടുതലും സിഖ് തീര്‍ഥാടകരാണ്. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 1.30 ഓടെ പാക്കിസ്ഥാൻ പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ഖുപുരയ്‌ക്ക് സമീപമാണ് അപകടമുണ്ടായത്. അപകടസമയത്ത് 27 പേര്‍ ബസിലുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കറാച്ചിയില്‍ നിന്നുള്ള ഷാ ഹുസൈന്‍ എക്സ്പ്രസാണ് ആളില്ലാ റെയില്‍വേ ക്രോസിലൂടെ തീര്‍ത്ഥാടകരുമായി പോയ ബസില്‍ ഇടിച്ചത്. പെഷവാറില്‍ നിന്ന് തീര്‍ത്ഥാടകരുമായി വരികയായിരുന്നു ബസ്. മരിച്ചവരെയും പരിക്കേറ്റവരെയും അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ജില്ലാ പോലീസ് മേധാവി ഗാസി സലാഹുദ്ദീന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അപകടത്തില്‍ അഗാധമായ ദുഃഖമുണ്ടെന്നും, പരിക്കേറ്റവര്‍ക്ക് ശരിയായ വൈദ്യസഹായം നല്‍കാന്‍ നിര്‍ദേശിച്ചുവെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു. വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറില്‍ നിന്നുള്ളവരാണ് സിഖ് തീര്‍ത്ഥാടകരെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: