പുനലൂര്‍: കിഴക്കന്‍ മലയോരമേഖലയില്‍ വീണ്ടും പുലി ഇറങ്ങി പശുക്കിടാവിനെ കടിച്ചു കൊന്നു. ആര്യങ്കാവ് പഞ്ചായത്തിലെ നാഗമല എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന വിനോദ് തോമസിന്റെ തൊഴുത്തില്‍ കെട്ടിയിരുന്ന രണ്ടുവയസുള്ള പശുക്കിടാവിനെയാണ് പുലി കടിച്ചു കൊന്നത്.
ഇന്നലെ പുലര്‍ച്ചെ ആറിനായിരുന്നു സംഭവം. രാവിലെ ഉറക്കം കഴിഞ്ഞ് എഴുന്നേറ്റ വീട്ടുകാര്‍ വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ എത്തിയപ്പോള്‍ അവിടെ കെട്ടിയിരുന്ന പശുക്കിടാവിനെ കണ്ടില്ല. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ കാട്ടില്‍ നിന്നും പശുക്കിടാവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.
രണ്ടുവര്‍ഷമായി തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ ജനവാസമേഖലയില്‍ ഇറങ്ങിയ പുലികള്‍ വളര്‍ത്തുമൃഗങ്ങളെ വ്യാപകമായി കൊന്നുതിന്നിരുന്നു. കഴിഞ്ഞയാഴ്ച തെന്മലയിലും ഇടപ്പാളയത്തും ഇറങ്ങിയ ചെന്നായ അഞ്ചുപേരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: