ന്യൂദല്‍ഹി: 65 വയസ് കഴിഞ്ഞവര്‍ക്കും കൊറോണ നിരീക്ഷണത്തിലുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ തെരഞ്ഞെടുപ്പ് ചട്ട ഭേദഗതി.
പ്രായമായവര്‍ക്ക് തെരഞ്ഞെടുപ്പ് നടപടികള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന്റെ ഭാഗമായാണ് 65 കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കുന്നത്. വീടുകളിലും ആശുപത്രികളിലും ക്വാറന്റൈനില്‍ കഴിയുന്ന കൊറോണ രോഗികള്‍ക്കും വീടുകളിലും സ്ഥാപനങ്ങളിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുമാണ് പോസ്റ്റല്‍ ബാലറ്റ് നല്‍കുന്നത്. പുതിയ മാറ്റങ്ങള്‍ നടപ്പാക്കിയുള്ള ആദ്യ വോട്ടെടുപ്പാകും ബീഹാറില്‍ നടക്കുക.
1961ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. പോസ്റ്റല്‍ ബാലറ്റ് ആര്‍ക്കൊക്കെ എന്ന് വ്യക്തമാക്കുന്ന ചട്ടം 27 എ അനുബന്ധം എഎയിലെ അവസാന വരിയായ അംഗവൈകല്യമുള്ളവര്‍ക്കും എന്നതിന് പിന്നാലെ കൊറോണ രോഗികള്ക്കുമെന്ന് ചേര്‍ത്താണ് ഭേദഗതി. അനുബന്ധം ഇയില്‍ 80 വയസ്സ് കഴിഞ്ഞവര്‍ എന്നതിന് പകരം 65 കഴിഞ്ഞവരെന്നും മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: