തൃശൂര്‍: കുന്നംകുളം കലശമല ഇക്കോ-ടൂറിസം പദ്ധതിയുടെ വിപുലീകരണത്തിന് സ്ഥലം ഏറ്റെടുത്ത് ഉത്തരവായി. കുന്നംകുളം താലൂക്കിലെ അകതിയൂര്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന 4.9261 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. റോഡ് വികസനത്തിനായുള്ള 0.0910 ഹെക്ടര്‍ ഉള്‍പ്പെടെയാണിത്. 4.8351 ഹെക്ടര്‍ ഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്ന സാഹചര്യത്തില്‍ 2013 ലെ ലാന്റ് അക്വിസിഷന്‍ ആക്ട് പ്രകാരമുള്ള ഏറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന് അറിയിച്ചു.
ഇക്കോ-ടൂറിസം പ്രോജക്ട് അറ്റ് കുന്നംകുളം എന്ന പദ്ധതിയില്‍ കലശമല വിപുലീകരണത്തിനായി ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അധിക ഭൂമികൂടി ഏറ്റെടുക്കുന്നതോടെ ജില്ലയിലെ വലിയ വിനോദ സഞ്ചാര കേന്ദ്രമായി കലശമല മാറും. 2.40 കോടി രൂപ ചെലവില്‍ സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വിശ്രമകേന്ദ്രം, കുട്ടികളുടെ പാര്‍ക്ക്, കാഴ്ച കാണാനുള്ള സ്ഥലങ്ങള്‍ എന്നിവ ഇതിനോടകം സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തിരുന്നു.
ഇപ്പോള്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന് പുറമേ റവന്യു വകുപ്പിന്റെ അധീനതയിലുള്ള 0.7269 ഹെക്ടറും ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കൈവശമുള്ള ഹെക്ടര്‍ 0.3407 ഭൂമിയുംകൂടി പദ്ധതിക്കായി കൈമാറാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും, ഏറ്റെടുക്കല്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: