കൊച്ചി: സംസ്ഥാനത്തെ ജയിലുകള്‍ കൊറോണ ഭീഷണിയിലാണെന്നും ഏഴു തടവുകാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ നാലു സബ് ജയിലുകള്‍ അടച്ചിട്ടെന്നും ജയില്‍ ഡിജിപി ഋഷിരാജ് സിങ് ഹൈക്കോടതിയെ അറിയിച്ചു. മാറിയ സാഹചര്യത്തില്‍ റിമാന്‍ഡ് ചെയ്യാനെത്തിക്കുന്ന പ്രതികളെ കൊറോണ ടെസ്റ്റ് നടത്തിയാണ് ജയിലില്‍ പ്രവേശിപ്പിക്കുന്നത്. ഇതിനായി ഓരോ ജില്ലയിലും ജയിലിന്റെ ഭാഗമായി കൊറോണ ഫസ്റ്റ് ലൈന്‍ ടെസ്റ്റ് സെന്ററുകള്‍ തുടങ്ങിയിട്ടുണ്ട്. ഓരോ ദിവസവും 50-70 തടവുകാരെ പരിശോധനയ്ക്ക് കൊണ്ടുവരുന്നുണ്ട്.
20 – 50 പേരുടെ ഫലമാണ് ദിവസവും ലഭിക്കുന്നത്. ഇപ്പോള്‍ തന്നെ 250 ഓളം തടവുകാരുടെ ഫലം ലഭിക്കാനുണ്ട്. ഈ സാഹചര്യത്തില്‍ പരോള്‍ കാലാവധി ഒരു മാസം കൂടി നീട്ടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടങ്കിലും 15 ദിവസത്തേക്കാണ് നീട്ടിയതെന്നും കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: