കോഴിക്കോട്: ജില്ലയില്‍ ഇന്നലെ ഏഴു പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ആയഞ്ചേരി സ്വദേശിനി (26). ജൂണ്‍ 28ന് ഖത്തറില്‍ നിന്നു വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. റാപ്പിഡ് പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും സ്രവം പരിശോധന്ക്കെടുത്തു. കൊറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. ചികിത്സയിലേക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.
കോടഞ്ചേരി സ്വദേശി (27). ജൂണ്‍ 29 ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തി. കളമശ്ശേരി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. റാപ്പിഡ് പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിന്നും സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി അങ്കമാലി എഫ്എല്‍ടിസിയിലേക്ക് മാറ്റി.
അരക്കിണര്‍ സ്വദേശി (25). ജൂണ്‍ 28ന് ദുബൈയില്‍ നിന്നും രാത്രി കണ്ണൂരെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 29 ന് തലശ്ശേരി ആശുപത്രിയിലെത്തി സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കണ്ണൂരില്‍ ചികിത്സയിലാണ്.
ചെറുവണ്ണൂര്‍ സ്വദേശി (48). ജൂണ്‍ 29ന് ഖത്തറില്‍ നിന്നും കണ്ണൂരെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കണ്ണൂരില്‍ ചികിത്സയിലാണ്.
കാക്കൂര്‍ സ്വദേശി (37). ജൂണ്‍ 26ന് സൗദിയില്‍ നിന്നും കോഴിക്കോടെത്തി. വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവം പരിശോധനക്ക് എടുത്തു.
ചക്കിട്ടപ്പാറ സ്വദേശി (39). ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും കോഴിക്കോടെത്തി. വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. സഹയാത്രികര്‍ പോസിറ്റീവ് ആണെന്നറിഞ്ഞതിനെ തുടര്‍ന്ന് ജൂണ്‍ 27ന് പേരാമ്പ്ര ആശുപത്രിയിലെത്തി സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.
ഗുജറാത്ത് ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ആശ്രമങ്ങളില്‍ താമസിച്ച് വരികയായിരുന്ന അമ്പതുകാരന് ജൂണ്‍ 29ന് ട്രെയിന്‍ മാര്‍ഗം കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തി. സ്ക്രീനിംഗില്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഗവ. സജ്ജമാക്കിയ വാഹനത്തില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധന നടത്തുകയും ചെയ്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.
ഇപ്പോള്‍ 90 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 26 പേര് കോഴിക്കോട് മെഡിക്കല്‍ കോളേജിലും 57 പേര് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 5 പേര് കണ്ണൂരിലും രണ്ട് പേര് എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു വയനാട് സ്വദേശിയും ഒരു തമിഴ്നാട് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും മൂന്ന് മലപ്പുറം സ്വദേശികളും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശിയും ഒരു കൊല്ലം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: