ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ രോഗികള്‍ക്ക് കൃത്യസമയത്ത് ചികിത്സ നല്‍കുന്നത് മൂലം രോഗമുക്തി പ്രതിദിനം 10,000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,881 പേര് രോഗമുക്തരായി. ഇതുവരെ 3,59,860 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ രോഗമുക്തി നിരക്ക് 59.52 ശതമാനമായി ഉയര്‍ന്നു. രാജ്യത്തെ കൊറോണ മുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള് 1,32,912 എണ്ണം അധികമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 19,148 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 6,04,641 ആയി. ഇതില്‍ നിലവില്‍ ചികിത്സയിലുള്ളത് 2,26,947 പേര്. 24 മണിക്കൂറിനിടെ 434 പേര് മരിച്ചതിനാല്‍ രാജ്യത്തെ മരണസംഖ്യ 17,834 ആയി.
അതേസമയം, രാജ്യത്ത് ഇതുവരെ നടത്തിയ കൊറോണ പരിശോധനകളുടെ എണ്ണം ഒരു കോടിയോട് അടുക്കുന്നു. ഇന്നലെ വരെ ആകെ 90,56,173 പരിശോധനകള്‍ നടത്തി. പ്രതിദിന പരിശോധനകളുടെ എണ്ണവും വര്‍ധിക്കുന്നു. ഇന്നലെ മാത്രം 2,29,588 പേര്‍ക്ക് പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: