ന്യൂദല്‍ഹി : ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ചൈനയ്ക്കെതിരെയുള്ള ഇന്ത്യയുടെ ഡിജിറ്റല്‍ സ്ട്രൈക്ക് ആയിരുന്നെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് 59 ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ബംഗാളിലെ ബിജെപി റാലിയില്‍ സംസാരിക്കവേയാണ് രവിശങ്കര്‍ പ്രസാദ് ഇക്കാര്യം അറിയിച്ചത്.
പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് നമ്മുടെ ശ്രമം. നമ്മള് വിശ്വസിക്കുന്നത് സമാധാനത്തിലാണ്. ആര്‍ക്കെങ്കിലും ഇന്ത്യയോട് ദുഷ്ടലാക്കുണ്ടെങ്കില്‍ നമ്മള് അവരെ പാഠം പഠിപ്പിക്കും. നമ്മുടെ 20 സൈനികര്‍ ജീവന് ബലിയര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ചൈനയുടെ ഭാഗത്ത് അതിന്റെ ഇരട്ടി നഷ്ടവും സൈന്യം ഉണ്ടാക്കിയിട്ടുണ്ട്.
ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ കണക്കുമായി അവര്‍ ഇതുവരെ വന്നിട്ടില്ല. അതേസമയം ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിലൂടെ ഈ മേഖലയിലേക്ക് ഇന്ത്യന്‍ കമ്പനികള്‍ക്കായി വ്ന് അവസരങ്ങളാണ് ഉണ്ടായിരിക്കുന്നത്. സ്വയംപര്യാപ്തത നമ്മള് കൈവരിക്കണം. ഇതോടെ വിദേശ കമ്പനികളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി.
അതേസമയം ചൈനീസ് അതിക്രമത്തില്‍ തളര്‍ന്നു പോകില്ലെന്ന് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിലൂടെ ഇന്ത്യ തെളിയിക്കുകയായിരുന്നെന്ന് യുഎസ്. ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള യുഎസിന്റെ മുന്‍ അംബാസഡര്‍ നിക്കി ഹാലെയാണ് ഇന്ത്യയെ പുകഴ്ത്തി രംഗത്ത് എത്തിയത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും നേരത്തെ വിഷയത്തില്‍ ഇന്ത്യയെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. ഇത് കൂടാതെ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സും (സിഎഐടി) ഇന്ത്യന്‍നിര്‍മിത സമൂഹമാധ്യമ ആപ്ലിക്കേഷനായ ഷെയര്‍ചാറ്റും തീരുമാനത്തെ പിന്തുണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: