തൃശൂര്‍: അക്രമം തടയുന്നതിനും അക്രമിയെ അറസ്റ്റ് ചെയ്യുന്നതിനും പോലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ പൊല്-ആപ്പ്. അക്രമികളുടേയും സാമൂഹ്യദ്രോഹികളുടേയും അക്രമത്തിനിരയാകുന്ന സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെയും സുരക്ഷയ്ക്കായി പൊല് ആപ്പില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക സംവിധാനം എടുത്തുപറയേണ്ട സവിശേഷതയാണ്.
വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴോ, നടന്നുപോകുമ്പോഴോ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യമോ അതിക്രമമോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊല്-ആപ്പില്‍ സജ്ജീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ട് ടു അസ് എന്ന ക്യാമറ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഫോട്ടോ അല്ലെങ്കില്‍ വീഡിയോ പകര്‍ത്തി അയച്ചു കൊടുക്കാം. ഇങ്ങനെ നേരിടുന്ന അതിക്രമങ്ങള്‍ തത്സമയം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കൈമാറാനും സാധിക്കും.
കൂടാതെ കുറ്റകൃത്യം തടയുന്നതിനും കുറ്റവാളിയെ പിടികൂടുന്നതിനും ആപ്പിലൂടെ ലഭിക്കുന്ന ദൃശ്യങ്ങള്‍ പോലീസിനെ സഹായിക്കുകയും ഇത് പെട്ടെന്ന് നിയമനടപടികള്‍ സ്വീകരിക്കുന്നതിന് സഹായിക്കുകയും ചെയ്യും. കേരളാ പോലീസിന്റെ വിവിധ പൊതുജന സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ പൊല്-ആപ്പ്, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: