തൃശൂര്‍: മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പുതിയ പദ്ധതിയുമായി ചാലക്കുടി സ്വദേശി ഇ.ജി ഗോപാലകൃഷ്ണന്‍. കുറഞ്ഞ സ്ഥലത്ത് ചുരുങ്ങിയ ചെലവില്‍ വീടുകളിലെ ഏത് മാലിന്യങ്ങളും കത്തിക്കാന്‍ കഴിയുന്ന മാര്‍ഗമാണ് അര നൂറ്റാണ്ടായി ഓട്ടോമൈബല്‍ വര്‍ക്ക് ഷോപ്പ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഗോപാലകൃഷ്ണന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
അഞ്ചടി ഉയരത്തില്‍ ഒരു കൂട് നിര്‍മ്മിച്ച് അതില്‍ രണ്ട് അടി ഉയരത്തില്‍ ചെറിയ ഇരുമ്പിന്റെ ഗ്രില്‍ സ്ഥാപ്പിക്കുകയും മുകള്‍ ഭാഗം ചെറിയ കോണ്‍ക്രീറ്റിംങ്ങ് നടത്തിയാല്‍ മാലിന്യ പ്ലാന്റ് തയ്യാറാക്കാം. മാലിന്യങ്ങള്‍ ഈ കൂട്ടില്‍ ഇട്ട ശേഷം തീ കൊളുത്തിയാല്‍ അടിയില്‍ ഓക്‌സിജന്‍ വലിച്ചെടുത്ത് നിമിഷ നേരം കൊണ്ട് മുഴുവന്‍ മാലിന്യങ്ങളും കത്തി തീരും. ചെറിയ പൈപ്പ് കൂടി സ്ഥാപിച്ചാല്‍ പൂക മുകളിലേക്ക് പോകും. പുതിയ വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ അധികം ചിലവില്ലാതെ തന്നെ ഈ മാലിന്യ കൂട് നിര്‍മ്മിക്കുവാന്‍ കഴിയുമെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു.
ജീവന്‍ രക്ഷാവേദിയിലൂടെ ജനശ്രദ്ധയാകര്‍ഷിച്ച ഗോപാലകൃഷ്ണന്‍ ഇപ്പോള്‍ വിശ്രമ ജീവിതം നയിച്ച് വരുന്നതിനിടയിലാണ് രൂക്ഷമായ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ലളിതമായ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിരിക്കുന്നത്. വിവരങ്ങള്‍ക്ക്: 9447031050.
പ്രതികരിക്കാൻ ഇവിടെ എഴുതുക: