കൊല്ലം: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച 213 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കാത്ത 411 പേര്‍ക്കെതിരെയും കേസെടുത്തു. നിബന്ധനകള്‍ ലംഘിച്ചതിന് 67 വാഹനങ്ങളും പിടികൂടി.
കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന് പരിധിയില്‍ 13 കട ഉടമകള്‍ക്കെതിരെ സാമൂഹിക അകലം പാലിക്കാതെയും ശുചീകരണസംവിധാനങ്ങള്‍ ഒരുക്കാതെയും തുറന്ന് പ്രവര്‍ത്തിപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തു.
വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നവര്‍ നിര്
ബന്ധമായും ശുചീകരണ സംവിധാനങ്ങള്‍ ഒരുക്കണമെന്നും ആളുകളുടെ എണ്ണം പാലിക്കണമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: