ഓച്ചിറ: ഓച്ചിറ ക്ഷേത്രത്തിലെ നന്ദികേശന്മാരെ ഈദ് ആഘോഷ പരിപാടികള്‍ക്കായി അറക്കാന്‍ കൊടുത്ത സംഭവത്തില്‍ ഇന്നലെ ഉണ്ടായ ഹൈക്കോടതി ഇടപെടല്‍ ഭരണസമിതിക്ക് തിരിച്ചടിയാകും. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് വിഷയം പുറംലോകം അറിഞ്ഞത്. കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ഒരുവര്‍ഷം നാല്‍ക്കാലികളെ എന്ത് ചെയ്തു എന്നതിന് ഭരണസമിതി മറുപടി പറയണം. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് ദേശീയ ഗോസംരക്ഷണ സംഘടനയായ ഗൗര്‍ ധ്യാന്‍ ഫൗണ്ടേഷന് കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ജസ്റ്റിസുമാരായ ജിച്ചു കുര്യന് തോമസ്, ജസ്റ്റിസ് ലക്ഷ്മി ഭട്ടില്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെതാണ് ഉത്തരവ്. സംഭവം വിശ്വാസങ്ങളെയും ആചാരങ്ങളെയും ചോദ്യം ചെയ്യുന്നതാണ് എന്ന ഹര്‍ജിക്കാരന്റെ പരാതിയിലാണ് കോടതി നടപടി. കഴിഞ്ഞ കാലങ്ങളില്‍ നൂറുകണക്കിന് നാല്ക്കാലികളെയാണ് ഭരണസമതി അറവുകാര്‍ക്ക് ലേലം ചെയ്തത്.
പൊതുസംരക്ഷണയില് വളര്‍ത്തുന്ന വളര്‍ത്തുമൃഗങ്ങളെ അറവിനായി ലേലം ചെയ്യാന്‍ പാടില്ലെന്നാണ് ചട്ടം. ഇത് മൃഗസംരക്ഷണനിയമപ്രകാരം ജയില്‍ശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ്. ഇവയുടെ സംരക്ഷണത്തിനൊപ്പം വേണ്ട സൗകര്യം അടക്കം ഉണ്ടാക്കേണ്ടത് അധികൃതരുടെ ചുമതലയാണ്. എന്നാല്‍ ഓച്ചിറയിലെ സംഭവത്തില്‍ ഇതൊന്നും നടന്നിട്ടില്ല. മുമ്പും പലതവണ ക്ഷേത്രത്തിലെ നന്ദികേശന്മാരെ അറവിന് കൊടുത്ത സംഭവം ഉണ്ടായിരുന്നു.
കാലങ്ങളായി ഭഗവത്ദാസന്മാരായാണ് ഭക്തര്‍ നന്ദികേശന്മാരെ നടയ്ക്കിരുത്തുന്നത്. അംഗവൈകല്യം ഉള്ളതും രോഗമുള്ളതുമായ കാളകളടക്കം ഇവിടുത്തെ അന്തേവാസികളാണ്. ക്ഷേത്രപാരമ്പര്യമനുസരിച്ച് കാളകള്‍ക്ക് വളരെ ഏറെ പ്രാധാന്യമാണ് ഉള്ളത്.
എന്നാല്‍ ചില തല്പര കക്ഷികള്‍ക്ക് ഭരണം ലഭിച്ചതോടെ ഓച്ചിറ പടനിലത്ത് നേര്‍ച്ചയായി സമര്‍പ്പിക്കുന്ന പശുക്കിടാങ്ങളെയും കാളക്കുട്ടികളെയും ലേലം ചെയ്ത് ഒഴിവാക്കാന്‍ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: