പേരാമ്പ്ര: കല്ലാനോട് കരിയാത്തുംപാറ തോണിക്കടവില്‍ വന്‍ വ്യാജമദ്യ വേട്ട 2000 ലിറ്ററോളം വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
പെരുവണ്ണാമൂഴി ഡാം റിസര്‍വോയറിന്റെ ഭാഗമായ ഗണപതിക്കണ്ടികുന്ന് തുരുത്തില് നിന്ന് പേരാമ്പ്ര എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ തറോല്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇവ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റിസര്‍വോയറിലെ അഞ്ചോളം തുരുത്തുകളില്‍ നടത്തിയ തെരച്ചിലിലാണ് വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയത്.
വലിയ പ്ലാസ്റ്റിക് വീപ്പകളിലായി സൂക്ഷിച്ചതായിരുന്നു വാഷ്. വാറ്റുകരണങ്ങള് റിസര്‍വോയറിലെ വെള്ളത്തില്‍ ഒളിപ്പിച്ച നിലയിലും. ലോക്ക് ഡൗണ്‍ ആരംഭിച്ചതു മുതല്‍ ഈ ഭാഗങ്ങളില്‍ വ്യാപകമായി ചാരായ നിര്‍മ്മാണം നടന്നു വരുന്നുണ്ട്. സിവില്‍ എക്സ്സൈസ് ഓഫീസര്‍ സി.കെ. ശ്രീജിത്ത്, കെ.കെ. സുഭീഷ്, ഡ്രൈവര്‍ സി. ദിനേശന് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: