കോഴിക്കോട്: ശമ്പളപരിഷ്കരണം അനിശ്ചിതമായി നീട്ടി ജീവനക്കാരെ വഞ്ചിക്കുന്ന ഇടതു സര്‍ക്കാര്‍ നടപടിക്കെതിരെ കേരള എന്‍ജിഒ സംഘ് സംസ്ഥാന വ്യാപകമായി വഞ്ചനാദിനം ആചരിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.
കോഴിക്കോട് കോടതി സമുച്ചയത്തിന് സമീപം നടത്തിയ പ്രതിഷേധം സംസ്ഥാന സെക്രട്ടറി ടി. ദേവാനന്ദന് ഉദ്ഘാടനം ചെയ്തു. ശമ്പള പരിഷ്കരണം നടപ്പാക്കേണ്ട സമയം ഒരു വര്‍ഷം പിന്നിട്ടിട്ടും ഇടത് സംഘടനകള്‍ ഇതിനെതിരെ പ്രതികരിക്കുന്നില്ലെന്നും ജീവനക്കാരെ ദ്രോഹിക്കുന്ന നടപടികള്‍ക്കെതിരെ ഇടത് യൂണിയനുകള്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ മറച്ചുവെക്കാനാണ് ഇടത് സംഘടനകള്‍ കേന്ദ്രവിരുദ്ധ സമരവുമായി രംഗത്തിറങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ സെക്രട്ടറി പി.കെ. ഷാജി, ജ്യോതികുമാര്‍, പി. ശശികുമാര്‍, പി. നിര്‍മ്മല, എ.പി ലിജി എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് കളക്ട്രേറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ പ്രസിഡന്റ് പി. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ ശമ്പളപരിഷ്കരണം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജന് കരുമാണ്ടി അദ്ധ്യക്ഷനായി. മെഡിക്കല്‍ കോളേജിന് മുന്നില്‍ എം. രാമചന്ദ്രന്, കൗഷിക്ക്, മുരളീ മോഹന്‍ എന്നിവരും താമരശ്ശേരി സിവില്‍ സ്റ്റേഷന് മുന്നില്‍ യു. സതീഷ് കുമാര്‍, പ്രതീഷ് കുമാര്‍ എന്നിവരും പ്രതിഷേധത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: