വിദ്യാനഗര്‍: 2019 ജൂലൈ ഒന്നാം തിയതി പ്രാബല്യത്തില്‍ വരേണ്ട സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കേരള എന്‍ജിഒ സംഘ് സംസ്ഥാന വ്യാപകമായി വഞ്ചനാദിനമായി ആചരിച്ചതിന്റെ ഭാഗമായി കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രതിഷേധ പരിപാടി പ്രസിഡണ്ട് ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു.
ശമ്പള പരിഷ്ക്കരണം നിലവില്‍ വരേണ്ടതിന്റെ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒരു തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഒന്നര വര്‍ഷമായി ക്ഷാമബത്ത വര്‍ധിപ്പിച്ചിട്ടില്ല, ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കാന്‍ സാധിച്ചില്ല, പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുമെന്ന് വാഗ്ദാനം നല്കിയവര് ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ല, കോവിഡു കാലത്തും ബുദ്ധിമുട്ടുകള്‍ സഹിച്ചും ജീവിത ചെലവുകള്‍ വര്‍ധിക്കുമ്പോഴും നല്കുന്ന ശമ്പളത്തില്‍ നിന്നും ഓര്‍ഡിനന്‍സിലൂടെ ശമ്പളത്തില്‍ നിന്നും കയ്യിട്ടുവാരുന്നു, ലീവ് സറണ്ടര്‍ ആനുകുല്യം മരവിപ്പിച്ചു ഇതൊക്കെ ജീവനക്കാരോടുള്ള വെല്ലുവിളിയാണ്.
ജീവനക്കാരെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. മഞ്ചേശ്വരം താലൂക്ക് ഓഫീസ്, ബദിയടുക്ക, എന്മകജെ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ധര്‍ണ്ണകള്‍ക്ക് പിതാംബരന്, ഗംഗാധര, വിജയ, പുവപ്പ ഷെട്ടി, രഞ്ജിത്, സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: